Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗര്‍ഭിണിയാണെന്ന് അറിയാതെ പ്രസവിച്ചു, കുഞ്ഞിനെ കണ്ട് പേടിച്ചു, ഷൂബോക്സില്‍ അടച്ച് കൊന്നു

ഹാരിസ്ബര്‍ഗ്: ഗര്‍ഭിണിയാണെന്ന് അറിയാതെ അപ്രതീക്ഷിതമായി പ്രസവിച്ച യുവതി കുഞ്ഞിനെ ഷൂബോക്‌സാലാക്കി ക്‌ളോസറ്റിനുള്ളില്‍ ഒളിപ്പിച്ചു. നവജാത ശിശുവിനെ കണ്ട് ഭയന്നാണ് ഷൂബോക്‌സിലാക്കി ഒളിപ്പിച്ചത്. ശ്വാസം കിട്ടാതെ കുഞ്ഞ് മരിയ്ക്കുകയും യുവതി അറസ്റ്റിലാവുകയും ചെയ്തു. പെന്‍സില്‍വാനിയയിലാണ് സംഭവം നടക്കുന്നത്.

കെല്‍സി മാര്‍ട്ടിന്‍ എന്ന 21കാരിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ ഗര്‍ഭംധരിച്ച വിവരം തനിയ്ക്കറിയില്ലായിരുന്നുവെന്ന് കെല്‍സി പറയുന്നു. ജനവരി 28നാണ് ഇവര്‍ അറസ്റ്റിലാകുന്നത്. കൊലപാതകം ഇവര്‍ രഹസ്യമാക്കി വച്ചിരിയ്ക്കുകയായിരുന്നു.

Pregnant

ഏപ്രിലില്‍ വയറുവേദനയെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയിലാക്കി. മൂത്രാശയത്തില്‍ അണുബാധയാണെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ മരുന്ന് നല്‍കുകയായിരുന്നു.എന്നാല്‍ കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അധികം വൈകാതെ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. സ്വന്തം വീട്ടില്‍ വച്ചാണ് കെല്‍സി കുഞ്ഞിനെ പ്രസവിച്ചത്. ചാപിള്ളയ്ക്കാണ് ജന്മം നല്‍കിയതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിയ്ക്കാനും യുവതി ശ്രമിച്ചു. പക്ഷേ ജനിയ്ക്കുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്ന് കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+