Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകാശത്തൊരു സുഖ പ്രസവം; കുഞ്ഞിന് പേര് മിറക്കിൾ ആയിഷ; ട്വീറ്റ് ചെയ്ത് ഡോക്ടർ

ആകാശത്തൊരു സുഖ പ്രസവം; കുഞ്ഞിന് പേര് മിറക്കിൾ ആയിഷ; ട്വീറ്റ് ചെയ്ത് ഡോക്ടർ

ദോഹ: ആകാശത്തൊരു സുഖ പ്രസവം. ആരും വിശ്വസിക്കില്ല അല്ല. എന്നാൽ വിശ്വസിച്ചെ പറ്റൂ. ഖത്തർ എയർവേയ്‌സ് വിമാനത്തിലാണ് സംഭവം നടന്നത്. സൗദിയിൽ ജോലി ചെയ്യുന്ന യുഗാണ്ട സ്വദേശിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. നിലവിൽ അമ്മയും കുഞ്ഞും സുഖമായിയിരിക്കുന്നതായാണ് വിവരം.

ഗർഭകാല അവസാന വേളയിൽ പ്രസവത്തിനായി നാട്ടിലേക്ക് പോകുകയായിരുന്നു യുവതി. ഇത് യുവതിയുടെ ആദ്യ പ്രസവമാണ്. മിറക്കിൾ ഇൻ എയർ എന്നാണ് പ്രസവത്തിന് മേൽനോട്ടം വഹിച്ച ഡോക്ടർ വിശേഷിപ്പിച്ചത്.

qatar

വിമാനത്തിൽ ഒരു ഡോക്ടർ ഉണ്ടോ എന്ന അറിയിപ്പു കേട്ടപ്പോൾ പ്രസവം നടക്കുമെന്ന് കരുതിയില്ലെന്ന് ടൊറന്റോ യൂണിവേഴ്‌സിറ്റി പ്രഫസർ ഡോ. ഐഷ ഖത്തീബ് പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും വിമാന ജീവനക്കാരുടെയും ഫോട്ടോ ട്വീറ്റ് ചെയ്താണ് ഡോക്ടർ സന്തോഷം പങ്കിട്ടത്. ഡോക്ടറുടെ പേരു ചേർത്ത് കുഞ്ഞിന് മിറക്കിൾ ആയിഷ എന്നു പേരിടുകയും ചെയ്തു.

ഓങ്കോളജി നഴ്‌സും ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിലെ (എംഎസ്‌എഫ്) ശിശുരോഗ വിദഗ്ധനും ഡോ. ഐഷ ഖത്തീബിനെ സഹായിച്ചു. ഡിസംബർ 5 നായിരുന്നു പ്രസവമെങ്കിലും ഡോക്ടർ ഫോട്ടോ ട്വീറ്റ് ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.

അതേ സമയം, ഖത്തറില്‍ ഇന്നലെ 4,007 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 2,018 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 2,55,431 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 3,394 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 613 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 624 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 2,95,221 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 39,166 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 38,722 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,260,304 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് എട്ടുപേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 81 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

എന്നാൽ, ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 1,749 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 898 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.

സാമൂഹിക അകലം പാലിക്കാത്തതിന് 831 പേര്‍ പിടിയിലായി. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 20 പേരെയും പിടികൂടി. എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. അടച്ചിട്ട പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. പള്ളികള്‍, സ്‌കൂളുകള്‍, യൂണിവേഴ്സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മാസ്‌ക് നിര്‍ബന്ധം ആണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990 - ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരം ആണ് നടപടി എടുക്കുക.

ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+