നാല് മിനിട്ടിനുള്ളില്‍ 5 പെണ്‍മക്കള്‍ക്ക് ജന്മം നല്‍കി, യുവതി ഹാപ്പി
ഓസ്റ്റിന്‍: നാല് മിനിട്ടില്‍ അഞ്ച് പെണ്‍മക്കള്‍ക്ക് ജന്മം നല്‍കിയ അമ്മ വാര്‍ത്തകളില്‍ ഇടം നേടുന്നു. അമേരിയ്ക്കയിലെ ടെക്‌സസിലാണ് ഒറ്റപ്രസവത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ക്ക് യുവതി ജന്മം നല്‍കുന്നത്. അമേരിയ്ക്കയില്‍ ഒറ്റ പ്രസവത്തില്‍ ഒന്നാകെ പെണ്‍കുട്ടികള്‍ ജനിയ്ക്കുന്ന ആദ്യത്തെ പ്രസവവും ഇതാണെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു .
മാസം തികയാതെയാണ് ഡാനിയേല ബസ്ബി എന്ന യുവതി അഞ്ച് പെണ്‍മക്കള്‍ക്ക് ജന്മം നല്‍കിയത്. സിസേറിയനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. അതും വെറും നാല് മിനിട്ട് കൊണ്ട്. ബബ്‌സിയും ഭര്‍ത്താവ് ആദമും തങ്ങളുടെ കുടുംബത്തിലേയ്ക്ക് ഒന്നിച്ച് അഞ്ച് പേര്‍ എത്തിയതിന്റെ സന്തോഷത്തിലാണ്. ടെക്‌സാസിലെ ഹൂസ്റ്റണിലാണ് യുവതി കുട്ടികളെ പ്രസവിച്ചത് .

ആദ്യപ്രസവത്തിലും ദമ്പതിമാര്‍ക്ക് ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു . ഒലിവിയ മേരി, അവ ലേയ്ന്‍, ഹാസല്‍ ഗ്രേസ്, പാര്‍ക്കര്‍ കെയ്റ്റ്, റിലി പെയ്ഗി എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. 28 ആഴ്ചമാത്രമാണ് ഇവരുടെ പ്രായം . മികച്ച വൈദ്യസഹായ സംഘത്തിന്റെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടര്‍ അലക്‌സാണ്ടര്‍ റെയ്റ്റര്‍ പറഞ്ഞു .












Click it and Unblock the Notifications