കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാറില്‍ വെച്ചുനടന്ന ലൈംഗിബന്ധത്തിലുടെ അസുഖം;5.2 മില്യണ്‍ഡോളര്‍ ഇന്‍ഷൂറന്‍സ് നല്‍കണമെന്ന് കോടതി

Google Oneindia Malayalam News

വാഷിങ്ടണ്‍: കാറില്‍ വെച്ച് നടന്ന ലൈംഗിക ബന്ധത്തിലൂടെ അസുഖം ബാധിച്ച യുവതിക്ക് ഇന്‍ഷൂറന്‍സ് കമ്പനിയായ ജിഇഐസിഒ 5.2 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കോടതി. പങ്കാളിയുടെ ഇന്‍ഷൂര്‍ ചെയ്ത കാറില്‍ വെച്ച് നടത്തിയ ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി( ഹ്യൂമന്‍ പാപില്ലോംവൈറസ്) അസുഖം ബാധിച്ച യുഎസ് യുവതിക്കാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

മിസോറി കോടതിയാണ് ഉത്തരവിട്ടത്. 'Injuries and losses.' ല്‍ പെടുത്തി തന്റെ പങ്കാളി അശ്രദ്ധമായി രോഗി ആക്കിയെന്ന് കാണിച്ചാണ് മിസോറി സ്റ്റേറ്റ് നിവാസിനിയായ ക്ലെയിം അവകാശപ്പെട്ടത്. 9.9 ബില്യണ്‍ ഡോളറാണ് ഇന്‍ഷൂറന്‍സായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മധ്യസ്ഥന്‍ ഇടപെട്ട് 5.2 മില്യണ്‍ ഡോളറിലേക്ക് എത്തിച്ചു.

CAR

2017 ലാണ് സംഭവം നടന്നത്. ആ സമയത്ത് കാര്‍ ജിഇഐസിഒയില്‍ ഇന്‍ഷൂര്‍ എടുത്തിട്ടുണ്ട അതുകൊണ്ട് തന്നെ നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി ബാധ്യസ്ഥമാണെന്ന് സ്ത്രീ പറഞ്ഞത്.

ഹിറ്റ് മേയ്ക്കര്‍ക്കൊപ്പമെന്ന് റിമി, ഇത് നമ്മുടെ മച്ചാനല്ലേ എന്ന് ആരാധകര്‍

ഇന്‍ഷൂറന്‍സ് ചെയ്തയാള്‍ തന്റെ അസുഖ വിവരം യുവതിയുമായി പങ്കുവെക്കേണ്ടതായിരുന്നുവെന്നും എന്നാലത് ചെയ്തില്ലെന്നും മധ്യസ്ഥന്‍ കണ്ടെത്തി. ഇന്‍ഷൂറന്‍സ് കമ്പനിയായ ജിഇഐസിഒ ആദ്യം യുവതിയുടെ അവകാശ വാദം അംഗീകരിച്ചില്ല.

' രോഷ പോസ്റ്റുകളിട്ട്, ജോയ് മാത്യുവും ഹരീഷ് പേരടിയും ആരെയാണ് സുഖിപ്പിക്കുന്നത്...?'' രോഷ പോസ്റ്റുകളിട്ട്, ജോയ് മാത്യുവും ഹരീഷ് പേരടിയും ആരെയാണ് സുഖിപ്പിക്കുന്നത്...?'

എന്നാല്‍ മിസോറി കോടതി ഇന്‍ഷൂറന്‍സ് നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. എച്ച്പിവി യുഎസ്സില്‍ വളരെ കൂടുതല്‍ ബാധിക്കപ്പെടുന്ന അസുഖമാണ്. 2017ല്‍ നടന്ന സംഭവത്തിന്റെ പേരില്‍ കഴിഞ്ഞതും വരാനിരിക്കുന്നതുമായ ചെലവുകളാണ് സ്ത്രീ ആവശ്യപ്പെട്ടിരുന്നത്.

English summary
woman got Sexually Transmitted Disease in car, court asked insurance company to pay 5.2 million dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X