അടിച്ച് ഫിറ്റായി വണ്ടിയോടിച്ചു... ഊതാന്‍ പറഞ്ഞ പോലീസുകാരന് യുവതി ഓഫര്‍ ചെയ്തത് 'മറ്റൊന്ന്'
ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയായിരുന്നു യുവതിയുടെ ഞെട്ടിപ്പിക്കുന്ന പ്രതികരണം
കേയ്ട്ടണ്‍(ടൊറന്റോ): മദ്യപിച്ച് വാഹനം ഓടിക്കുന്നത് ്ഒരു പുതിയ കാര്യം ഒന്നും അല്ല. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പോലീസ് പിടിക്കാനുള്ള സാധ്യത തീരെ കുറവും അല്ല.
നമ്മുടെ നാട്ടില്‍ പോലീസ് പിടിച്ചാല്‍ കൈമടക്ക് കൊടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരാണ് അധികവും. എന്നാല്‍ ടൊറന്റോയില്‍ നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം മദ്യപിച്ച് വാഹനം ഓടിച്ചത് ഒരു യുവതിയാണ്.
അതല്ല, ഞെട്ടിപ്പിക്കുന്ന സംഗതി. ആ യുവതി പോലീസുകാരന് ഓഫര്‍ ചെയ്ത സംഗതിയാണ്. അതിത്തിരി കടന്നുപോയി. കേസ് കോടതിയിലും എത്തി!!!

പോലീസ് പിടിച്ചു
സാലി ബ്രൗണ്‍ എന്ന യുവതിയാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. ഇവര്‍ കാര്‍, പാര്‍ക്കിങ് ഏരിയയിലെ ഒരു കാറില്‍ കൊണ്ടിടിച്ചിട്ടാണത്രെ വണ്ടി നിര്‍ത്തിയത്.

സംശയം തോന്നി
വാഹനം ഓടിക്കുന്ന രീതി കണ്ടപ്പോഴേ പോലീസുകാര്‍ക്ക് സംശയം തോന്നി. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നിര്‍ത്തിയത് വേറെ വാഹനത്തില്‍ ഇടിച്ചാണെന്ന് മാത്രം.

ഊതാന്‍ പറഞ്ഞു
പോലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തി. സാലി ബ്രൗണിന് ബ്രീത്ത് അനലൈസര്‍ നല്‍കി അതിലേക്ക് ഊതാന്‍ പറഞ്ഞു. പക്ഷേ അനലൈസറിന് ചെറിയ എന്തോ പ്രശ്‌നമുണ്ടായിരുന്നു.

എങ്ങനെ ചെയ്യണം
ബ്രീത്ത് അനലൈസര്‍ എങ്ങനെ ഉപയോഗിക്കണം എന്നായി യുവതിയുടെ സംശയം. ബലൂണ്‍ ഇഊതി വീര്‍പ്പിക്കുന്നതുപോലെ ഊതിയാല്‍ മതി എന്ന് പോലീസുകാരന്‍ മറുപടിയും നല്‍കി. പക്ഷേ അതിന് ശേഷം ആണ് കളിമാറിയത്.

യുവതിയുടെ മറുപടി
കാര്യങ്ങള്‍ ഇങ്ങനെ പറഞ്ഞുകൊടുക്കുന്നതിനിടെ ആണ് യുവതി ആ ഞെട്ടിപ്പിക്കുന്ന മറുപടി പറഞ്ഞത്. 'ഐ വില്‍ ബ്ലോ യു' എന്നായിരുന്നു അത്.

ചെയ്തത് എന്തെന്നോ...
കാറിന്റെ ഡ്രൈവര്‍ സീറ്റില്‍ ആയിരുന്നു യുവതി ഉണ്ടായിരുന്നത്. തുറന്ന ഡോറിനും യുവതിയ്ക്കും ഇടയില്‍ പോലീസുകാര്‍. ചോദ്യം ചോദിക്കുന്നതിനൊപ്പം യുവതി പോലീസുകാരന്റെ ലൈംഗികാവയവത്തില്‍ കടന്നുപിടിച്ചു എന്നാണ് പരാതി.

കോടതി
പോലീസുകാരന്റെ പരാതിയില്‍ കേസ് ഒടുവില്‍ കോടതിയില്‍ എത്തി. വിചാരണയും തുടങ്ങി. പോലീസുകാരന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

നാണിക്കേണ്ട
എന്നാല്‍ കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ പോലീസുകാരന് നാണം. അങ്ങനെ നാണിക്കേണ്ട ആവശ്യമൊന്നും ഇല്ല, എല്ലാം കൃത്യമായി പറയൂ എന്നാണ് ജഡ്ജി പറഞ്ഞത്.

പിടിവിടാന്‍
തന്റെ സ്വകാര്യ ഭാഗത്ത് നിന്ന് പിടിവിടാന്‍ പോലീസുകാരന്‍ യുവതിയോട് ആവശ്യപ്പെട്ടു. കൈകൊണ്ട് തട്ടിമാറ്റുകയും ചെയ്തു. പക്ഷേ സംഗതി കേസ് ആയി.

മദ്യപിച്ച്
ഒരു പൈന്റ് മദ്യം അകത്താക്കിയാണ് താന്‍ വാഹനം ഓടിച്ചത് എന്ന കാര്യം യുവതി കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗിക താത്പര്യത്തോടെ പോലീസുകാരനെ സമീപിച്ചു എന്ന ആരോപണം അവര്‍ നിഷേധിച്ചു.












Click it and Unblock the Notifications