കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴുമണിക്കൂര്‍ ശസ്ത്രക്രിയ,സ്ത്രീയുടെ കഴുത്തില്‍നിന്ന് പുറത്തെടുത്തത് 13കിലോ തൂക്കമുളള മുഴ

  • By Sruthi K M
Google Oneindia Malayalam News

അബുദാബി: കഴുത്തിലെ 13 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്ത് യുവതി അപകടാവസ്ഥ തരണം ചെയ്തു. യുഎഇയിലാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ നടന്നത്. ഏഴുമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് ആശുപത്രിയുടെ ചരിത്രത്തിലാദ്യമായി ഇത്രയും വലിപ്പമുള്ള മുഴ നീക്കം ചെയ്തിരിക്കുന്നത്. മുപ്പത്തിയേഴുകാരിയില്‍ നിന്നാണ് പതിമൂന്നു കിലോ തൂക്കമുള്ള മുഴ പുറത്തെടുത്തത്. മാസങ്ങളായി ചികിത്സയിലായിരുന്നു യുവതി.

ചികിത്സകള്‍ ഫലവത്താകാതെ വന്നപ്പോള്‍ ആയുര്‍വേദ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു യുവതി. എന്നാല്‍ പെട്ടെന്ന് അസഹ്യമായ വേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുഴ പെട്ടെന്ന് വളര്‍ന്നതാണ് വേദനയും തളര്‍ച്ചയും ഉണ്ടായത്.

operation

ഉടന്‍ ശസ്ത്രിക്രിയ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുകായായിരുന്നു. ശസ്ത്രക്രിയയ്‌ക്കൊടുവില്‍ ഡോക്ടര്‍മാര്‍ തന്നെ ഒന്നു ഞെട്ടി. 13 കിലോയോളം ഭാരം വരുന്ന മുഴയാണ് സ്ത്രീയില്‍ നിന്ന് പുറത്തെടുത്തത്. കഴുത്തിലും നെഞ്ചിലും പുറത്തുമായി വളര്‍ന്ന നിലയിലായിരുന്നു മുഴ.

അബുദാബിയിലെ അല്‍ അയ്ന്‍ തവാം ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ ആരോഗ്യ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. എന്നാല്‍ അപകടാവസ്ഥ തരണം ചെയ്യാന്‍ ഇനിയും സമയം ആവശ്യമാണെന്നാണ് പറയുന്നത്.

English summary
An Emirati has had a 13-kilogram tumour removed from her neck, chest and back.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X