നടന്ന് പോയ യുവതിയുടെ പാവാട വലിച്ചൂരി അഞ്ജാതന്‍ മുങ്ങി, അര്‍ദ്ധനഗ്നയായി യുവതിയുടെ യാത്ര, വീഡിയോ
ബെയ്ജിംഗ്: തിരക്കേറിയ റോഡിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയുടെ മിനിസ്‌കര്‍ട്ട് ഊരിയെടുത്ത് അഞ്ജാതന്‍ സ്ഥലം വിട്ടു. ചൈനയിലാണ് സംഭവം. നടന്ന് പോവുകയായിരുന്ന യുവതിയെയാണ് അഞ്ജാതന്‍ തടഞ്ഞ് നിര്‍ത്തി പാവാട വലിച്ചൂരിയ ശേഷം കടന്ന് കളഞ്ഞത്. പാവാട നഷ്ടമായെങ്കിലും ഒരു കൂസലുമില്ലാതെ യുവതി നടന്നു പോയി. സംഭവത്തിന്റെ വീഡിയോ യൂ ട്യൂബില്‍ പ്രചരിയ്ക്കുകയാണ്.
പീപ്പള്‍സ് ഡെയ്‌ലി ഓണ്‍ലൈന്‍ ആണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പടെ വാര്‍ത്ത നല്‍കിയത്. നാല്‍പ്പത് സെക്കന്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് സംഭവവുമായി ബന്ധപ്പെട്ട് പുറത്ത് വന്നത്.
കറുത്ത ഉടുപ്പും മിനിസ്‌കര്‍ട്ടും ധരിച്ച യുവതിയെ ജാക്കറ്റ് ധരിച്ച യുവാവ് പിന്തുടരുന്നത് വീഡിയോയിലുണ്ട്. ഇടയ്ക്ക് ഇയാള്‍ തിരിഞ്ഞ് നോക്കുന്നുണ്ട്. ശേഷം യുവതിയെ ആക്രമിച്ച് റോഡില്‍ തള്ളിയിട്ട ശേഷം പാവാട വലിച്ചൂരി കടന്ന് കളയുകയാണ്.

യുവതിയാകട്ടേ അര്‍ദ്ധ നഗ്നയായി യാതൊരു കൂസലുമില്ലാതെ നടന്ന് പോവുകയും ചെയ്തു. ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വീഡിയോ വൈറലാവുകയാണ്. ഇതാണ് സംഭവത്തിന്റെ വീഡിയോ...












Click it and Unblock the Notifications