സൗന്ദര്യം നഷ്ടമായാലോ; 40 വര്‍ഷമായി ചിരിക്കാത്ത ഒരു സത്രീ
ലണ്ടന്‍: മുഖഭാവങ്ങള്‍ നിയന്ത്രിച്ചാല്‍ ചുളിയാത്ത ചര്‍മമുണ്ടാകുമോ? ഉണ്ടാകുമെന്നാണാണ് 50വയസുകാരിയായ ടെസ് ക്രിസ്റ്റന്യന്‍ എന്ന സ്ത്രീയുടെ ജീവിതം നമുക്ക് പഠിപ്പിച്ചു തരുന്നത്. 40 വര്‍ഷമായി ഒരു ചെറുപുഞ്ചിരിപോലും പൊഴിക്കാത്ത അവരുടെ മുഖ മസിലുകളില്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ പ്രായത്തിന് കഴിഞ്ഞിട്ടില്ല.
സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ചെറുപ്രായത്തില്‍ ഒരു ചര്‍മ വിദഗ്ധനാണ് ടെസ്സിന് ഈ ഒരു മാര്‍ഗം ഉപദേശിച്ചു കൊടുത്തത്. വിലകൂടിയ ക്രീമുകള്‍ ഉപയോഗിച്ച് ചര്‍മ സൗന്ദര്യം കൂട്ടാന്‍ താന്‍ ഒരുക്കമായിരുന്നില്ല. ചിരിക്കാതെ മുഖത്തെ മസിലുകള്‍ക്ക് അനക്കം കൊടുക്കാതെ നിന്നാല്‍ ചുളുവുകള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.

ചിരിക്കാനുള്ള പല അവസരങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. മകള്‍ സ്റ്റീവ് പിറന്നപ്പോഴും മകളെ കൊഞ്ചിച്ച് വളര്‍ത്തുമ്പോഴും അമ്മയായ ടെസ് ചിരിച്ചില്ല. എല്ലാ ആഴ്ചകളിലും കൂട്ടുകാരികള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കമ്പോഴും അവര്‍ ചിരിക്കാറില്ല. കൂട്ടുകാര്‍ എത്രതന്നെ തമാശ പറഞ്ഞാലും തനിക്ക് ചിരിവരാറില്ലെന്ന് അവര്‍ പറഞ്ഞു.
ഉള്ളില്‍ ചിരി ഉണ്ടാകുമെങ്കിലും അത് മുഖത്ത് പ്രകടമാക്കാതിരിക്കാന്‍ അവര്‍ പരിശീലനം നേടിയിരുന്നു. പ്രണയകാലത്ത് കാമുകന്‍ പറഞ്ഞപ്പോഴും ടെസ് ചിരിക്കാന്‍ കൂട്ടാക്കിയില്ല. ഇപ്പോള്‍ 24 വയസായ മകള്‍ സ്റ്റീവിന് അമ്മ ചിരിക്കാത്തതില്‍ പരിഭവമൊന്നുമില്ല. ആരെക്കാളും സുന്ദരിയാണ് ഇപ്പോഴും തന്റെ അമ്മയെന്ന് സ്റ്റീവ് അഭിമാനംകൊള്ളുകയും ചെയ്യുന്നു.












Click it and Unblock the Notifications