കാമുകനെ ഒളിപ്പിക്കാന്‍ പെട്ടിക്കുള്ളിലാക്കി പൂട്ടി, അവസാനം ശ്വാസംമുട്ടി മരിച്ചു
കറാച്ചി: വീട്ടുക്കാരുടെ കണ്ണ് വെട്ടിച്ച് വീട്ടില്‍ എത്തിയ കാമുകനെ യുവതി പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു. ശബ്ദം കേട്ടുണര്‍ന്ന വീട്ടുക്കാരില്‍ നിന്നും രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചത്.
രണ്ട് കുട്ടികളുടെ അമ്മയായ രാണി ബീവി എന്ന യുവതിയാണ് വിവാഹിതനായ തന്റെ അമ്മാവന്റെ മകനുമായി പ്രണയത്തിലായത്. യുവതിയുടെ വീട്ടുക്കാര്‍ മുറി പരിശോധിക്കുന്നതിനിടയില്‍ ശ്വാസം കിട്ടാതെ പെട്ടിക്കുള്ളില്‍ നിന്നും ഉറക്കെ കരഞ്ഞു.

യുവതിയോടുള്ള ദേഷ്യം കാരണം പിതാവും സഹോദരന്മാരും പെട്ടി തുറന്നില്ല. 15 മിനിട്ടുകള്‍ക്കുള്ളില്‍ ഇയാള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തില്ലാത്ത സമയത്താണ് ഇയാള്‍ വീട്ടില്‍ എത്തിയത്.
പാകിസ്താനിലെ മുസാഫര്‍ഗര്‍ഹില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസ് എടുത്തു. യുവതിയുടെ പിതാവിനും രണ്ട് സഹോദരന്മാര്‍ക്കും എതിരെ കൊലപാതകക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications