Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് വാഹനത്തില്‍ കാറിടിച്ച ശേഷം അറബി സുന്ദരിയുടെ കിടിലന്‍ ഡയലോഗ്, വീണുപോയി പൊലീസുകാരന്‍

കുവൈത്ത് സിറ്റി: പൊലീസുകാര്‍ വാഹനങ്ങള്‍ക്ക് കൈ കാണിയ്ക്കുന്നത് കാണുമ്പോഴേ പല ഡ്രൈവര്‍മാരുടേയും നെഞ്ച് പിടയ്ക്കും. പൊലീസ് വാഹനം റോഡിലൂടെ പോയാലോ, സൈഡ് കൊടുക്കുന്നത് മുതല്‍ എന്തൊക്കെ ഭയഭക്തി ബഹുമാനമാണ് കാട്ടുന്നത്. നാട്ടിലെ പൊലീസിനെ ഈ പേടിയാണെങ്കില്‍ അന്യനാട്ടിലെ പൊലീസിന്റെ കാര്യം പറയണോ? പക്ഷേ കുവൈത്തിലെ പൊലീസുകാര്‍ പറഞ്ഞ ഒരു കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഈ കഥ കേട്ട് കഴിഞ്ഞാല്‍ നിങ്ങളും പറയും 'അയ്യേ ഇതെന്ത് പൊലീസ്'.

കുറച്ച് നാളുകള്‍ക്ക് മുമ്പാണ് സംഭവം നടക്കുന്നത്. രാത്രിയില്‍ പട്രോളിംഗിനിടെ പൊലീസ് വാഹനം നിര്‍ത്തിയിട്ടിരിയ്ക്കുകയാണ്. ഇതാ വരുന്നു 'അതിവേഗം ബഹുദൂരം മോഡലില്‍' ഒരു കാര്‍. നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് വാഹനത്തില്‍ കാര്‍ ഇടിച്ചു.

ആരെടാ നീ എന്ന ഭാവത്തോടെ പൊലീസുകാര്‍ കാര്‍ ഡ്രൈവര്‍ക്ക് നേരേ. കാറില്‍ നിന്നിറങ്ങിയതോ തട്ടമിട്ട ഒരു സുന്ദരി. ഇറങ്ങിയപാടേ സുന്ദരിയുടെ വക കിടിലന്‍ ഡയലോഗ് ' സോറി...നിങ്ങളുടെ കാറിന്റെ നിറം ഗ്രേ അല്ലേ..എനിയ്ക്കത് കാണാന്‍ കഴിഞ്ഞില്ല അതുകൊണ്ടാ...'

Woman

കാറില്‍ വന്ന് ഇടിച്ചതും പോരാ ഇത്തരമൊരു ന്യായം പറച്ചിലും. പൊലീസുകാര്‍ കുട്ടി മാമാ ഞാന്‍ ഞെട്ടി മാമ സ്റ്റൈലില്‍ അല്‍പ്പനേരം നിന്നു. ജീവിതത്തില്‍ ആദ്യമായാണ് പൊലീസിന്റെ കാറിന് ഇടിച്ചിട്ട് കാറിന്റെ നിറത്തിനെ കുറ്റം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നത്. എന്തായാലും ഒടുവില്‍ യുവതി ശരിയ്ക്കുണ്ടായ കാര്യം പറഞ്ഞു. താന്‍ ചാറ്റ് ചെയ്യുകയായിരുന്നുവെന്ന്. രാജ്യത്തെ വനിത ഡ്രൈവര്‍മാര്‍ പൊലീസ് വാഹനങ്ങള്‍ക്കിട്ട് ഇനിയും പണികൊടുക്കാതിരിയ്ക്കാന്‍ വാഹനങ്ങളുടെ നിറം ഗ്രേയില്‍ നിന്നും പിങ്ക് ആക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+