ഭര്‍ത്താവിന് വിസ കിട്ടിയില്ല, പാകിസ്താനി സുന്ദരി ഒറ്റയ്ക്ക് ഹണിമൂണ്‍ ആഘോഷിച്ചു!
ഇസ്ലാമാബാദ്: ഏഴ് മാസം മുമ്പാണ് ഹുമ മൊബിന് എന്ന പാകിസ്താന് സുന്ദരി വിവാഹിതയായത്. ഭര്‍ത്താവിന്റെ പേര് അര്‍സാലന്‍ സീവര്‍. വിവാഹം കഴിഞ്ഞാല്‍ എന്ത് ചെയ്യണം. ഹണിമൂണിന് പോകണം. ഇരുവരും ആഘോഷമായി മധുവിധു ആഘോഷിച്ചു. മാലിദ്വീപിലായിരുന്നു ഹണിമൂണ്‍. മധുവിധുവിന്റെ രണ്ടാം ഘട്ടം ഗ്രീസിലേക്കാക്കിയാലോ എന്നായി ചിന്ത.
ഗ്രീസിലേക്കുള്ള ഹണിമൂണിന് പക്ഷേ ഹുമ മുബിന് മാത്രമേ പോകാന്‍ പറ്റിയുള്ളൂ. അര്‍സാലന്‍ സീവറിന് വിചാരിച്ച പോലെ വിസ കിട്ടാത്തതാണ് ഹണിമൂണ്‍ കുളമാക്കിയത്. പാകിസ്താനി പാസ്പോര്ട്ടുകാരന് വിസ കൊടുക്കണ്ട എന്ന ഗ്രീസിന്റെ തീരുമാനമാണ് ഇവരെ ചതിച്ചത്. എന്തായാലും ഭര്‍ത്താവിന് വിസ കിട്ടാത്തത് കൊണ്ട് ഹണിമൂണ്‍ യാത്ര ഉപേക്ഷിക്കാനൊന്നും ഹുമ തയ്യാറായില്ല. ഭര്‍ത്താവിനെ നാട്ടില്‍ വിട്ട് ഇവര്‍ ഹണിമൂണുമായി മുന്നോട്ട് തന്നെ പോയി.

രണ്ടാമത്തെ ഹണിമൂണിന് പോയപ്പോള്‍ ഭര്‍ത്താവിന്റെ അച്ഛനെയും അമ്മയെയും കൂട്ടിയാണ് ഇവര്‍ പോയത് എന്ന് മാത്രം. പരസ്യ കമ്പനിയിലെ ക്രിയേറ്റീവ് മാനേജരാണ് ഹുമ. സ്വന്തം വിസ കിട്ടാതെ വന്നാലും ഭര്‍ത്താവിന്റെ വിസയ്ക്ക് പ്രശ്നം വരുമെന്ന് സ്വപ്നത്തില്‍ പോലും താന്‍ കരുതിയിരുന്നില്ല എന്നാണ് ഹുമ പറയുന്നത്. പലപ്പോഴും പലയിടത്തും യാത്ര ചെയ്യുന്ന ആളാണ് അദ്ദേഹം.
എല്ലാവരും കരുതുന്നത് പോലെ താന്‍ ഇഷ്ടമുണ്ടായിട്ടല്ല ഈ യാത്ര പോയത് എന്നും ഹുമ പിന്നീട് പറഞ്ഞു. ഒരുപാട് പണം ഞങ്ങള്‍ മുടക്കിയിരുന്നു. അതെല്ലാം പാഴായി പോകണ്ടല്ലോ എന്ന് കരുതിയാണ് താന്‍ യാത്രയ്ക്ക് തയ്യാറായത്. അച്ഛനും അമ്മയും യാത്ര പോകാന്‍ തയ്യാറായിരുന്നു. അങ്ങനെയാണ് ഈ യാത്ര നടന്നത്. ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്ന ഹുമ വിരഹാര്‍ത്തയായി നില്ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications