ദുബായ്: മദ്യലഹരിയില്‍ ആണ്‍സുഹൃത്തിനൊപ്പം ബിസിനസ് പ്രമുഖയുടെ പേക്കൂത്ത്,
ദുബായ്: മദ്യലഹരിയില്‍ ആണ്‍സുഹൃത്തിനൊപ്പം തല്ലുകൂടിയ യുവതി വലിച്ചെറിഞ്ഞ ഗ്‌ളാസ് വീണ് ഹോട്ടല്‍ ജീവനക്കാരന് പരിക്ക്. ദുബായിലെ ഒരു പ്രമുഖ ഹോട്ടലിലാണ് സംഭവം നടന്നത്. ഉസ്‌ബെക്ക് സ്വദേശിയായ യുവതിയാണ് സംഭവവവുമായി ബന്ധപ്പെട്ട് കോടതിയില്‍ വിചാരണ നേരിടുന്നത്.
ബിസിനസുകാരിയായ യുവതി ആണ്‍സുഹൃത്തിനൊപ്പമാണ് ഹോട്ടലില്‍ എത്തിയത്. ഇരുവരും മദ്യലഹരിയിലായിരുന്നു. അധികം വൈകാതെ രണ്ട് പേരും വഴക്കിടാന്‍ തുടങ്ങി. ഇതിനിടെ യുവതി ഒരു ഗ്‌ളാസെടുത്ത് സുഹൃത്തിനെ ലക്ഷ്യമാക്കി എറിഞ്ഞു. പക്ഷേ ലക്ഷ്യം തെറ്റി ഗ്‌ളാസ് കൊണ്ടത് ഹോട്ടല്‍ ജീവനക്കാരന്റെ ശരീരത്തിലായിരുന്നു.

ഹോട്ടല്‍ ജീവനക്കാരന്റെ കൈ ഞരമ്പുകള്‍ ഗ്‌ളാസ് കൊണ്ട് മുറിഞ്ഞു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് പൂര്‍ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ബോധപൂര്‍വ്വം യുവതി തനിയ്‌ക്കെതിരെ നടത്തിയ ആക്രമണമല്ലെന്ന ജീവനക്കാരന്‍ കോടതിയില്‍ മൊഴി നല്‍കി. താന്‍ ചെയ്ത കുറ്റം യുവതിയും കോടതിയില്‍ ഏറ്റുപറഞ്ഞു. കേസിന്റെ വിധി പറയുന്നത് ജൂണ്‍ രണ്ടിലേയ്ക്ക് മാറ്റി.












Click it and Unblock the Notifications