കാമുകിയില്‍ നിന്ന് 50 ലക്ഷം ദിര്‍ഹം കടം വാങ്ങി; പക്ഷെ യുവാവ് വിവാഹം ചെയ്തത് യുവതിയുടെ സുഹൃത്തിനെ!
ദുബയ്: തന്റെ പക്കല്‍ നിന്ന് 50 ലക്ഷം ദിര്‍ഹം കടമായി വാങ്ങിയ കാമുകന്‍ തന്നെ വഞ്ചിച്ച് സുഹൃത്തായ മറ്റൊരു യുവതിയെ വിവാഹം ചെയ്തുവെന്ന പരാതിയുമായി യുവതി കോടതിയില്‍. ദുബയിലെ മള്‍ട്ടിനാഷനല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് കാമുകനെതിരേ കേസുമായി ദുബയിലെ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.
ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവം: നായാട്ടുസംഘത്തിലെ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
തന്നോടൊപ്പം കമ്പനിയില്‍ ജോലി ചെയ്യുന്ന യുവാവുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു യുവതി. അതിനിടെ പല ഘട്ടങ്ങളിലായി അഞ്ച് ദശലക്ഷം ദിര്‍ഹം കടമായി കാമുകന് നല്‍കിയിരുന്നു. തനിക്ക് കാമുകനോടുള്ള തീവ്ര പ്രണയം കാരണം പണം നല്‍കാന്‍ ഒരു വട്ടം പോലും ആലോചിക്കേണ്ടി വന്നിട്ടില്ലെന്ന് യുവതി കോടതിയെ അറിയിച്ചു.

എന്നാല്‍ കാമുകന്‍ തന്നെ വഞ്ചിക്കുകയായിരുന്നു. ഹ്രസ്വ അവധി കഴിഞ്ഞ് യുഎഇയില്‍ തിരികെയെത്തിയ തനിക്ക് ലഭിച്ചത് കാമുകന്റെ വിവാഹത്തിനുള്ള ക്ഷണക്കത്തായിരുന്നു. വിവാഹം കഴിക്കുന്നതാവട്ടെ, തങ്ങളുടെ അതേ കമ്പനിയില്‍ ജോലിക്കാരിയായ തന്റെ സുഹൃത്തിനെ. ഇതോടെയാണ് യുവതി പണം തിരികെ ലഭിക്കുന്നതിനായി കോടതിയെ സമീപിച്ചത്.
യുവതിയുടെ വാദം കേട്ട കോടതിക്ക് യുവതിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യമായി. പക്ഷെ, 45 ലക്ഷം ദിര്‍ഹം കാമുകന് നല്‍കിയതിന്റെ രേഖകള്‍ മാത്രമേ യുവതിയുടെ പക്കല്‍ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ആ സംഖ്യ യുവതിക്ക് തിരികെ നല്‍കാന്‍ കാമുകനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.












Click it and Unblock the Notifications