വത്തിക്കാൻ കാര്യാലയത്തിന്റെ സുപ്രധാന ചുമതലയിൽ വനിത; ചരിത്രത്തിൽ ആദ്യം
റോം: വത്തിക്കാൻ കാര്യാലയത്തിന്റെ സുപ്രധാന ചുമതലയിൽ കന്യാസ്ത്രീയെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയിൽ നിന്നുള്ള സിസ്റ്റർ സിമോണ ബ്രാംബില്ലയെ ആണ് നിയമിച്ചത്. കത്തോലിക്കാ സഭയുടെ എല്ലാ മതപരമായ ഉത്തരവുകളുടെയും ചുമതലയുള്ള വകുപ്പിന്റെ അധ്യക്ഷയായാണ് നിയമനം.
പ്രോ-പ്രീഫെക്ടായി സ്പെിനിൽ നിന്നുള്ള കർദിനാൾ എംഗൽ ഫെർണാണ്ടസ് അർതിമയേയും നിയമിച്ചു.
വത്തിക്കാനുള്ള ചില വകുപ്പുകളിൽ അത്ര സുപ്രധാനമല്ലാത്ത സ്ഥാനത്ത് നേരത്തേ വനിതകളെ നിയമിച്ചിട്ടുണ്ട്. ഇതാദ്യമായാണ് വത്തിക്കാൻ കാര്യാലയത്തിന്റെ തലപ്പത്ത് ഒരു വനിതയെ നിയമിക്കുന്നത്. വനിതകൾക്ക് പ്രതാനിധ്യം നൽകാത്തതിൽ കന്യാസ്ത്രീ സമൂഹം നേരത്തേ വലിയ പരാതികൾ ഉയർത്തിയിരുന്നു. 'തത്സ്ഥാനത്തേക്ക് ഒരു വനിത മുൻപേ വരേണ്ടതായിരുന്നു. ദൈവത്തിന് സ്തുതി. ഇത് ഒരു ചെറിയ ചുവടുവെപ്പാണ്. എന്നാൽ വലിയൊരു സാധ്യതയാണ് തുറന്നിട്ടിരിക്കുന്നത്', ബോസ്റ്റൺ കോളേജിലെ തിയോളജി ആന്റ് റിലീജിയസ് എജുക്കേഷൻ പ്രൊഫസർ തോമസ് ഗ്രൂം പറഞ്ഞു.

വത്തിക്കാനിൽ കൂടുതൽ വനിതകളെ നിയമിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനത്തിന്റെ കൂടി ഭാഗമായി കൂടിയാണ് നിയമനം. 2013 ൽ 19.3 ശതമാനമായിരുന്നു വത്തിക്കാനിലെ വനിത പ്രാതിനിധ്യം. എന്നാൽ ഇന്നത് 23.4 ശതമാനത്തിലെത്തി നിൽക്കുകാണ്. കുരിയ വകുപ്പിൽ മാത്രം 26 ശതമാനം വനിതകൾ ഉണ്ട്. കുർബാന, കൂദാശ കർമ്മങ്ങൾ എന്നിവ നിർവഹിക്കുന്നത് കത്തോലിക്കാ സഭയിലെ പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാലാണ് പ്രോ-പ്രീഫെക്ടായി പുരുഷനെ തന്നെ മാർപാപ്പ നിമിച്ചതെന്ന് സഭാ വൃത്തങ്ങൾ വ്യക്തമാക്കി.
കർദ്ദിനാൾ ജോവോ ബ്രാസ് ഡി അവിസ് (77) വിരമിക്കുന്ന ഒഴിവിലേക്കാണ് ബ്രോംബില്ലയുടെ നിയമനം. കൺസോളറ്റ മിഷനറീസ് മതവിഭാഗത്തിലെ അംഗമായ ബ്രോംബില്ല 59 കാരിയാണ്. 2023 മുതൽ ഇതേ വിഭാഗത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു അവർ. മൊസാംബിക്കിൽ നഴ്സായി പ്രവർത്തിക്കുകയായിരുന്നു ബ്രോംബില്ല ജോലി ഉപേക്ഷിച്ചാണ് സന്യാസത്തിലേക്ക് എത്തുന്നത്. 2011 മുതൽ സുപ്പീരിയറായും പ്രവർത്തിച്ചിട്ടുണ്ട്. സിസ്റ്റർമാരായ റാഫെല്ല പെട്രിനി, അലസാണ്ട്ര സ്മെറില്ലി, നതാലിയേ ബെക്കാർട്ട് തുടങ്ങിയവരായ വത്തിക്കാനുള്ള മറ്റു വകുപ്പുകളുടെ ചുമതലയിൽ ഉള്ള വനിത അംഗങ്ങൾ.
ബ്രോംബില്ലയെ സംബന്ധിച്ചുള്ള ഏറ്റവും വലിയ വെല്ലുവിളി സഭയിലെ കന്യാസ്ത്രീകളുടെ എണ്ണം കുത്തനെ കുറയുന്നതാണ്. പ്രതിവർഷം 10,000 പേരുടെ കുറവാണ് രേഖപ്പെടുത്തുന്നതെന്നാണ് വത്തിക്കാനിൽ നിന്നുള്ള കണക്കുകൾ. 2010 ൽ ഏകദേശം 750,000 ആയിരുന്നും കന്യാസ്ത്രീകളുടെ എണ്ണം. എന്നാൽ കഴിഞ്ഞ വർഷം 600,000 ആയി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications