അവളുടെ കരച്ചില്‍ സഹിച്ചില്ല; പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവാവ് മരിച്ചു
ഡെന്‍വെര്‍: പ്രസവ വേദനയാള്‍ പുളയുന്ന ഭാര്യയുമായ ആശുപത്രിയിലേയ്ക്ക് പോയ കാര്‍ മറിഞ്ഞ് ഭര്‍ത്താവ് മരിച്ചു. പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയുടെ നട്ടെല്ല് തകര്‍ന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
യുഎസ് സ്റ്റേറ്റായ കൊളറാഡോയിലാണ് സംഭവം. നാലംഗ കുടുംബമാണ് കാറില്‍ ഉണ്ടായിരുന്നത്. ടോണി (37) ഭാര്യ ജില്‍ ഷൂമാക്കര്‍, ആറും നാലും വയസുള്ള രണ്ട് ആണ്‍കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നത് ഇങ്ങനെ

താഴ്ചയിലേയ്ക്ക്
കുടുംബം സഞ്ചരിച്ച കാര്‍ റോഡില്‍ നിന്നും തൊട്ടടുത്ത താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. പലതവണ മറിഞ്ഞാണ് കാര്‍ താഴെ എത്തിയത്.

ബോധമില്ല
അപകടത്തിന് ശേഷം ടോണി ബോധരഹിതനായിരുന്നു. ജില്ലിന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ ഫോണ്‍ അടുത്ത് തന്നെ വീണ് കിടന്നു. കുട്ടികള്‍ ഈ ഫോണെടുത്ത് പൊലീസിനെ വിവരം അറിയിച്ചു

മരിച്ചു
ആശുപത്രിയില്‍ എത്തിയപ്പോഴേയ്ക്കും ടോണി മരിച്ചു. ജില്‍ പൂര്‍ണ ആരോഗ്യമുള്ള ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇവരുടെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വ്യക്തമല്ല
വാഹനം ഓടിയ്ക്കുമ്പോള്‍ ടോണിയ്ക്ക് ഉണ്ടായ ശാരീരിക അസ്വസ്ഥതയാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications