വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു;മുസ്ലീം യുവതിക്ക് കിട്ടിയ ശിക്ഷ,അതും പരസ്യമായി...
ഡെയ്ലി മെയിലാണ് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഈ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ജക്കാര്‍ത്ത: വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ശരിയോ തെറ്റോ എന്നത് സംബന്ധിച്ച് ഇതിന് മുന്‍പും നിരവധി ചര്‍ച്ചകളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇന്തോനേഷ്യയില്‍ വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കനത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീയും പുരുഷനും കുറ്റക്കാരുമാണ്.
ഇന്തോനേഷ്യയിലെ സുമാത്രയിലാണ് വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട മുസ്ലീം സ്ത്രീക്ക് കനത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ശരീഅത്ത് നിയമം പിന്തുടരുന്ന ഈ പ്രദേശങ്ങളില്‍ പരസ്യമായി പൊതുജനമധ്യത്തില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കുന്നത്. ഡെയ്ലി മെയിലാണ് ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഈ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

ശിക്ഷിച്ചത് എട്ടു പേരെ...
വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ശരീഅത്ത് നിയമം പിന്തുടരുന്ന സുമാത്രയില്‍ മാപ്പില്ലാത്ത കുറ്റകൃത്യമാണ്. ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് പ്രകാരം നാലു സ്ത്രീകളെയും നാലു പുരുഷന്മാരെയുമാണ് ഈ കുറ്റത്തിന് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്. ഇതില്‍ ശിക്ഷ ഏറ്റുവാങ്ങുന്ന ഒരു മുസ്ലീം യുവതിയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്നത്.

ശിക്ഷ ചാട്ടവാറടി...
വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 25 ചാട്ടവാറടിയായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് സുമാത്ര ദ്വീപിലെ ബന്താ ഏക്ക് എന്ന പ്രദേശത്ത് ഈ ശിക്ഷ നടപ്പിലാക്കിയത്.

സ്ത്രീ മുട്ടുകുത്തി നില്‍ക്കണം...
25 ചാട്ടവാറടിയാണ് വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്പ്പെട്ടവര്ക്കുള്ള ശിക്ഷ. സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷയാണെങ്കിലും ചാട്ടവാറടി ഏറ്റു വാങ്ങുമ്പോള്‍ സ്ത്രീ മാത്രം മുട്ടുകുത്തി നില്‍ക്കണമെന്നാണ് ചട്ടം. പുരുഷന്മാര് മുട്ടുകുത്തി നില്‍ക്കേണ്ടതില്ലെങ്കിലും ചാട്ടവാറടിയില്‍ ഇളവില്ല.

പൊതുജനമധ്യത്തില്‍...
ശരീഅത്ത് നിയമപ്രകാരം പൊതുജനമനധ്യത്തില് വെച്ചാണ് ശിക്ഷ നടപ്പാക്കേണ്ടത്. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീകളും പുരുഷന്മാരും തൂവെള്ള വസ്ത്രം ധരിച്ചാണ് എത്തുക. ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചാണ് സ്ത്രീ വരേണ്ടത്.

മോഷ്ടാക്കളുടെ കൈവെട്ടും, വ്യഭിചാരിക്ക്...
ചെയ്യുന്ന കുറ്റകൃത്യങ്ങള്ക്കനുസരിച്ച് പല രീതിയിലാണ് ശരീഅത്ത് നിയമത്തില്‍ ശിക്ഷ വിധിക്കുന്നത്. മോഷ്ടാക്കളുടെ കൈവെട്ടുന്നതും, വ്യഭിചാരികളും ദുര്നടപ്പുകാരുമായവര്ക്ക് നേരെ ജനങ്ങള്‍ കല്ലെറിയുന്നതും, ദൈവനിന്ദ നടത്തുന്നവരെ ചാട്ടവാറടിക്ക് വിധേയമാക്കുന്നതുമാണ് ശിക്ഷാരീതികള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications