ഹെഡ്‌ഫോണ്‍ പൊട്ടിതെറിച്ചു, ഓസ്‌ട്രേലിയയ്ക്ക് പോയ യുവതിയ്ക്ക് വിമാനത്തില്‍ വെച്ച് സംഭവിച്ചത്
വിമാനത്തില്‍ വെച്ച് ഹെഡ്‌ഫോണ്‍ ബാറ്ററി പൊട്ടിതെറിച്ച് യുവതിയ്ക്ക് പരിക്ക്. ബെജിങില്‍ നിന്ന് മെല്‍ബണിലേക്ക് പോകുന്ന വഴിയാണ് സംഭവം.
സിഡ്‌നെ; വിമാനത്തില്‍ വെച്ച് ഹെഡ്‌ഫോണ്‍ ബാറ്ററി പൊട്ടിതെറിച്ച് യുവതിയ്ക്ക് പരിക്ക്. ബെജിങില്‍ നിന്ന് മെല്‍ബണിലേക്ക് പോകുന്ന വഴിയാണ് സംഭവം. ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോഴാണ് വലിയ ശബ്ദത്തില്‍ ബാറ്ററി പൊട്ടിതെറിച്ചത്.
ശബ്ദം കേട്ട് യാത്രക്കാര്‍ ഒാടികൂടുകെയും യുവതിയുടെ മുഖത്തേക്കും കഴുത്തിലേക്കും വെള്ളം ഒഴിയ്ക്കുകയായിരുന്നു. യുവതിയുടെ മുഖത്തും കഴുത്തിലും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. മുഖവും കഴുത്ത് പൊള്ളലേറ്റിട്ടുണ്ട്. മുഖവും കഴുത്തും കരിപുരണ്ട് തിരിച്ചറിയാന്‍ കഴിയാത്ത രൂപത്തിലാണ്.

സംഭവത്തെ കുറിച്ച് യുവതി
കഴുത്തിന് ചുറ്റും തീ കത്തുന്ന പോലെയായിരുന്നു ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോയോട് യുവതി സംഭവത്തെ കുറിച്ച് പറഞ്ഞു. ആദ്യം മുഖത്തും കഴുത്തിലും ചൂട് തട്ടുന്നത് പോലെ തോന്നി. അപ്പോള്‍ തന്നെ താന്‍ ഫോണ്‍ ഓഫ് ചെയ്തു. പിന്നീട് വീണ്ടും ഓണാക്കി എടുത്ത് പാട്ട് കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് സംഭവം.

ചുമയും ശ്വാസമുട്ടലും
ഇലക്ട്രോണിക്‌സ് പ്ലാസ്റ്റിക് വയറ് കത്തിയതിന്റെ പുകയും മണവും നിറഞ്ഞതോടെ പെട്ടന്ന് ചുമയും ശ്വാസമുട്ടന്ന് പോലെയും തോന്നി. യുവതി കൂട്ടിചേര്‍ത്തു. യുവതിയുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

ന്യൂയോര്‍ക്ക് യാത്രയില്‍
കഴിഞ്ഞ വര്‍ഷവും സിഡ്‌നെയില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടുണ്ട്. ലോസ് ഏഞ്ചല്‍സില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം.

നിരോധനം ഏര്‍പ്പെടുത്തി
അപകടം പതിവായതോടെ സുരക്ഷ കണക്കിലെടുത്ത് സാംസങ് ഗാലക്‌സി നോട്ട് 7 സ്മാര്‍ട്ട്‌ഫോണ്‍ ഒത്തിരി എയര്‍ലൈന്‍സുകള്‍ നിരോധിച്ചിട്ടുണ്ട്.












Click it and Unblock the Notifications