തെരുവ് നായ്ക്കള്‍ സ്ത്രീയെ കടിച്ചുപറിച്ചു.... നിലത്ത് വലിച്ചിഴച്ചു... വീഡിയോ
സിപാക്വറ(കൊളംബിയ): തെരുവ് നായ ശല്യം കേരളത്തിലെ മാത്രം പ്രശ്‌നമാണ് എന്ന രീതിയിലാണ് പലരും പറയുന്നത്. പ്രശ്‌നം വീണ്ടും ചര്‍ച്ചയാകാന്‍ ഒരു സ്ത്രീയുടെ മരണം വരെ മലയാളികള്‍ കാത്തിരുന്നു.
എന്നാല്‍ ഇത് കേരളത്തിലെ മാത്രം പ്രശ്‌നമല്ല. പല വികസ്വര, അവികസിത രാജ്യങ്ങളിലും വലിയ ഭീഷണിയാണ് തെരുവ് നായ്ക്കള്‍ സൃഷ്ടിക്കുന്നത്. കൊളംബിയയില്‍ നിന്നുള്ള ഈ വീഡിയോ കണ്ടാല്‍ ആരും ഞെട്ടിപ്പോകും.
രാത്രിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീയെ തെരുവ് നായ്ക്കല്‍ അതിക്രൂരമായി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കൊളംബിയ
രാത്രിയില്‍ റോഡ് മുറിച്ചുകടക്കുകയായിരുന്നു ഒരു സ്ത്രീ. അപ്പോഴാണ് ഒരു കൂട്ടം തെരുവ് നായ്ക്കള്‍ അപ്രതീക്ഷിതമായി ആക്രമിച്ചത്.

നിലത്ത് വീണു
തെരുവ് നായ്ക്കള്‍ സ്ത്രീയെ ശരിക്കും കടിച്ചുവീഴ്ത്തുകയായിരുന്നു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം നായ്ക്കള്‍ അവരെ നിലത്ത് വലിച്ചിഴച്ചു.

കടിച്ചുപറിച്ചു
സ്ത്രീയെ ശരിക്കും കടിച്ചുപറിക്കുകയായിരുന്നു നായ്ക്കള്‍. അവരുടെ വസ്ത്രമെല്ലാം കീറിപ്പറിഞ്ഞിരുന്നു. ഒടുവില്‍ ഭാഗ്യത്തിന് നായ്ക്കള്‍ അവരെ വെറുതേ വിട്ടു.

കേരളത്തില്‍
കേരളത്തില്‍ ശിലുവമ്മ എന്ന സ്ത്രീയെ കടിച്ചുകീറിയത് പോലെ അതി ദാരുണമായാണ് ഈ സ്ത്രീയും ആക്രമിക്കപ്പെട്ടത്. മാംസഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചെടുത്തു.

എന്തുകൊണ്ട്?
എന്തുകൊണ്ടാണ് സ്ത്രീയെ നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചത് എന്നത് വ്യക്തമല്ല. സിസിടിവിയില്‍ നായ്ക്കള്‍ സ്ത്രീയെ ആക്രമിക്കുന്നതിന്റെ വീഡിയോ മാത്രമാണ് ഉള്ളത്.
വീഡിയോ
സ്ത്രീയെ തെരുവ് നായ്ക്കള്‍ ആക്രമിക്കുന്നതിന്റെ വീഡിയോ സിസിടിവിയില്‍ പതിഞ്ഞു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി.

നടപടി
സംഭവം അറിഞ്ഞ് അധികൃതര്‍ ഉടന്‍ തന്നെ ഇടപെട്ടു. അക്രമകാരികളായ നായ്ക്കളെ കണ്ടെത്താനാണ് ഉത്തരവ്. കേരളത്തിലേത് പോലെ തന്നെ തെരുവ് നായ്ക്കളെ എന്ത് ചെയ്യണം എന്ന ചര്‍ച്ച കൊളംബിയയിലും തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications