വിവാഹ വാഗ്ദാനം നിരസിച്ച യുവതിയെ നിമിഷങ്ങള്‍ക്കുള്ളില്‍ വെടിവെച്ച് കൊന്നു
ഇഡ്യാന: അപ്രതീക്ഷിത വിവാഹ വാഗ്ദാനവുമായി എത്തിയ കാമുകനോട് നോ പറഞ്ഞ യുവതിയെ സംഭവ സ്ഥലത്ത് വച്ച് വെടിവെച്ച് കൊന്നു. വിവാഹമോചിതയും ആണ്‍കുഞ്ഞിന്റെ അമ്മയുമായ വെന്‍ഡി സബതിനി എന്ന യുവതിയെയാണ് ജേസണ്‍ ഈറ്റണ്‍ എന്ന യുവാവ് വെടിവച്ച് കൊന്നത്.
വിവാഹം കഴിക്കണം എന്നുള്ള ആഗ്രഹം തുറന്ന് പറയാന്‍ ഇഡ്യാനയിലെ സബതിനിയുടെ വീട്ടിലേക്ക് പോയതായിരുന്നു ഈറ്റണ്‍. യുവതിയ്ക്കുള്ള മോതിരവും കൈയ്യില്‍ കരുതിയിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ സുഹൃത്തുക്കളായിരുന്നു. എന്നാല്‍ വിവാഹ വാഗ്ദാനം നടത്തുന്നതിന് മുന്‍പ് തന്നെ യുവതി സമ്മതമല്ലെന്ന് പറഞ്ഞു.

കുറച്ച് നേരം യുവതിയോട് സംസാരിച്ച ഈറ്റണ്‍ യാതൊരു പ്രകോപനവും ഇല്ലാതെ കൈയ്യില്‍ കരുതിയ തോക്ക് എടുത്ത് വെടിവെയ്ക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് യുവതി മരിയ്ക്കുകയും ചെയ്തു.
യുവതിയുടെ വീട്ടില്‍ നിന്നും മറ്റൊരു കാമുകിയുടെ വീട്ടിലേക്കാണ് താന്‍ പോയതെന്ന് യുവാവ് പറയുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഈസ്റ്റണിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റസമ്മതം നടത്തിയ യുവാവിനെ പോലീസ് റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications