സഹോദരിയെ പീഡിപ്പിച്ച സഹോദരനെ മൂത്ത സഹോദരി വെടിവെച്ചുകൊന്നു!
റിയാദ്: തലക്കെട്ട് വായിച്ച് എന്താണ് സംഗതി എന്ന് ആശയക്കുഴപ്പം തോന്നുന്നുണ്ടോ. സംഭവം സത്യമാണ്. ഇളയ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സഹോദരനെ ഇരുവരുടെയും മൂത്ത സഹോദരി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സൗദി അറേബ്യയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച അറേബ്യന്‍ ദിനപ്പത്രമായ ഒക്കാസ് ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സൗദി അറേബ്യ സ്വദേശിനിയായ 56 കാരിയാണ് സ്വന്തം സഹോദരനെ കൊലപ്പെടുത്തിയത്. സഹോദരന്‍ തങ്ങളുടെ അനുജത്തിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയാണ് എന്ന് തിരിച്ചറിഞ്ഞതാണ് കൊലപാതകത്തിന് കാരണം. 20 കാരനായ സഹായിയില്‍ നിന്നും തോക്ക് വാങ്ങിയാണ് താന്‍ സഹോദരനെ വെടിവെച്ചു കൊന്നത് എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

20 കാരന്റെ സഹായത്തോടെയാണത്രെ ഇവര്‍ സഹോദരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുവന്നത്. സൗദി അറേബ്യയിലുള്ള മെക്ക പ്രൊവിന്‍സിലെ തായിഫിലാണ് ഇവര്‍ താമസിച്ചിരുന്നത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് ഇളയ സഹോദരിയെ സഹോദരന്‍ ബലാത്സംഗം ചെയ്തതായി അറിഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ ഈ കൃത്യം ചെയ്തത് എന്ന് മൂത്ത സഹോദരി പോലീസിനോട് പറഞ്ഞു.
സഹോദരനെ കൊലപ്പെടുത്തിയ കാര്യം ഈ സ്ത്രീ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. വെടിവെച്ച് വീഴ്ത്തിയ ശേഷം മരണം ഉറപ്പാക്കാന്‍ വേണ്ടി ഒരു വലിയ കല്ലെടുത്ത് അനുജന്റെ തലയില്‍ ഇടിച്ചതായും ഇവര്‍ പോലീസിനോട് പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications