പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങിയ ഭര്‍ത്താവിനെ ആദ്യഭാര്യ തലയ്ക്കടിച്ച് കൊന്നു
കെയ്‌റോ: ഈജിപ്തില്‍ രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. തന്നെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ ഭര്‍ത്താവ് വിവാഹം ചെയ്യാന്‍ ഒരുങ്ങിയതില്‍ കലിപൂണ്ട 41കാരിയായ ഭാര്യയാണ് ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നത്. കൊലപാതകത്തില്‍ ഭാര്യയെ മകനും സഹായിച്ചിരുന്നു.
യുസ്രി (50) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിക നിയമം അനുസരിച്ച് പുരുഷന് ഒരേ സമയം നാല് സ്ത്രീകളെവരെ വിവാഹം ചെയ്യാം. ഈജ്പിതില്‍ ഇത്തരം വിവാഹങ്ങള്‍ അനുവദനീയമാണ്.

നിമയെന്ന യുവതിയാണ് 28 വര്‍ഷത്തെ തന്റെ ദാമ്പത്യം തകരുമെന്ന് ഭയന്ന് ഭര്‍ത്താവിനെ തന്നെ കൊലപ്പെടുത്തിയത്. തന്റെ കുടുംബത്തിലേയ്ക്ക് പുതിയൊരു അതിഥിയായി ഭര്‍ത്താവിന്റെ പ്രായം കുറഞ്ഞ ഭാര്യ എത്തുന്നത് ഒരിയ്ക്കലും അംഗീകരിയ്ക്കാന്‍ കഴിയില്ലെന്ന് യുവതി പറഞ്ഞു.
കല്യാണത്തെച്ചൊല്ലി യുവതിയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് തിരിഞ്ഞ് നടന്നപ്പോള്‍ തലയില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു. മരണം ഉറപ്പാക്കാന്‍ ഇവര്‍ മകന്റെ സഹായം തേടി.


Click it and Unblock the Notifications