ഹൂക്ക നശിപ്പിച്ചതിന് അമ്മായി അനന്തിരവളെ തല്ലിക്കൊന്നു
സനാ: യെമനില്‍ യുവതി അനന്തിരവളെ തല്ലിക്കൊന്നു. തന്റെ ഹുക്ക തകര്‍ത്തതിനാണ് തന്റെ പത്ത വയസുകായിയാ അനന്തിരവളെ യുവതി തല്ലിക്കൊന്നത്. ലാമ്യ അലി (10) ആണ് മര്‍ദ്ദനമേറ്റ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി അമ്മായിയുടെ ഗ്ളാസ് കൊണ്ട് നിര്‍മ്മിച്ച ഹുക്ക നശിപ്പിച്ചത്. കുട്ടിയുടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ നിലത്ത വീണ് ഹുക്ക പാത്രം തകരുകയായിരുന്നു. തുടര്‍ന്ന് ഇരുമ്പ് ചങ്ങലെ കൊണ്ട് ബോധം മറയുന്നത് വരെ അമ്മായി കുഞ്ഞിനെ തല്ലി.

ഏദന്‍ തുറമുഖത്തിനടുത്താണ് യുവതിയുടെ വീട്. പെണ്‍കുട്ടി വീട് സന്ദര്‍ശിയ്ക്കുന്നതിനായി എത്തിയതായിരുന്നു. യുവതിയുടെ മര്‍ദ്ദനമേറ്റ് ബോധംകെട്ട് പെണ്‍കുട്ടി നിലത്ത് വീണു.
വീട്ടിലെ ബഹളം കേട്ടെത്തിയ വഴിയാത്രക്കാരയ രണ്ട് യുവാക്കളാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്ത് വീണ പെണ്‍കുട്ടിയെ യുവാക്കള്‍ തട്ടി വിളിച്ചെങ്കിലും അനക്കം ഉണ്ടായില്ല. കുട്ടിയ കൊല്ലണമെന്ന ഉദ്ദേശത്തോടെയല്ല തല്ലിയതെന്നും ഹൂക്ക നശിപ്പിച്ചതിലുള്ള ദേഷ്യം മാത്രമായിരുന്നെന്നും യുവതി പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹത്തിനരികെ ഭയന്ന് വിറച്ചിരിയ്ക്കുകയായിരുന്നു അവര്‍.












Click it and Unblock the Notifications