നിര്‍ത്താതെ കരഞ്ഞ ഒന്നരവയസുകാരനെ ചെറിയമ്മ കഴുത്ത് ഞെരിച്ച് കൊന്നു
കെയ്‌റോ: നിര്‍ത്താതെ കരഞ്ഞ ഒന്നര വയസുകാരനെ സുഡാന്‍ യുവതി കഴുത്ത് ഞെരിച്ച് കൊന്നു. കെയ്‌റോയില്‍ സ്ഥിരതാമസമാക്കിയ സുഡാന്‍ സ്വദേശികളുടെ കുടുംബത്തില്‍പ്പെട്ട യുവതിയാണ് കൊടുംക്രൂരത ചെയ്തത്. സ്വന്തം സഹോദരിയുടെ കുഞ്ഞിനെയാണ് യുവതി കഴുത്ത് ഞെരിച്ച് കൊന്നത്. സംഭവം നടക്കുമ്പോള്‍ കുഞ്ഞും യുവതിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
കുഞ്ഞിനെ യുവതിയെ ഏല്‍പ്പിച്ച ശേഷം സഹോദരി ഭര്‍ത്താവ് ജോലിയ്ക്കായി കെയ്‌റോയിലേയ്ക്കും സഹോദരി സുഡാനിലേയ്ക്കും പോയി. സുഡാനിലേയ്ക്ക് പോയ സഹോദരി ദിവസങ്ങള്‍ക്ക് ശേഷമേ മടങ്ങി വരികയുള്ളൂ എന്ന് പറയുകയും ചെയ്തു. യുവതിയും കുഞ്ഞും മാത്രമാണ് പകല്‍ സമയങ്ങളില്‍ വീട്ടില്‍ ഉണ്ടാവുക. ഈ സമയത്താണ് കുഞ്ഞ് നിര്‍ത്താതെ കരയാന്‍ തുടങ്ങിയത്.

കരച്ചില്‍ അടക്കാന്‍ യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ കുട്ടിയുടെ അച്ഛനാണ് മകന്‍ കൊല്ലപ്പെട്ട വിവരം പൊലീസിനെ അറിയിക്കുന്നത്. ദമ്പതിമാരുടെ മറ്റൊരു കുഞ്ഞും സഹോദരിയുടെ സംരക്ഷണയിലായിരുന്നെങ്കിലും മുതിര്‍ന്ന കുട്ടി ആയതിനാല്‍ സ്കൂളില്‍ പോകുമായിരുന്നു.












Click it and Unblock the Notifications