30 തികയാറായിട്ടും കല്യാണമായില്ല, യുവതി ജീവനൊടുക്കി
ലണ്ടന്‍: മുപ്പത് വയസ് തികയുന്നതിന് മുമ്പ് വിവാഹം കഴിയ്ക്കാന്‍ സാധിയ്ക്കാത്തതില്‍ മനം നൊന്ത് യുവതി ജീവനൊടുക്കി. 30 വയസിന് മുമ്പ് താന്‍ വിവാഹിതയാവുമെന്നും കുട്ടികള്‍ ജനിയ്ക്കുമെന്നും യുവതി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത് പോലൊന്നും ജീവിതത്തില്‍ സംഭവിയ്ക്കാതെ വന്നതോടെ ജീവനൊടുക്കുകയായിരുന്നു യുവതി. ലാന്‍കഷയര്‍ സ്വദേശിയായ റേച്ചല്‍ ഗോവ് ആണ് ജീവനൊടുക്കിയത്.
മുപ്പത് വയസ് പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം ബാക്കി നില്‍ക്കെയായിരുന്നു യുവതിയുടെ ആത്മഹത്യ. മൂന്ന് പ്രണയങ്ങള്‍ തകര്‍ന്ന റേച്ചല്‍, ആന്റണ്‍ സവ്‌റേവ് എന്ന യുവാവുമായി ഡേറ്റിംഗിലായിരുന്നു. എന്നാല്‍ ഈ ബന്ധവും തകരുമെന്ന് റേച്ചല്‍ ഭയപ്പെട്ടിരുന്നു.

മരിയ്ക്കുന്നതിന് മുമ്പ് കാമുകന് നല്ല ഭാവി നേര്‍ന്ന് സന്ദേശമയക്കുകയും ചെയ്തിരുന്നു യുവതി. മാസങ്ങള്‍ക്ക് മുമ്പേ ആത്മഹത്യകളെപ്പറ്റി യുവതി പഠിച്ച് മനസിലാക്കിയിരുന്നതായും കാമുകന്‍ പറയുന്നു. മാത്രമല്ല തന്റെ സഹോദരങ്ങള്‍ കുടുംബ ജീവിതം നയിക്കുന്നതിലും തനിയ്ക്ക് അത്തരമൊരു ജീവിതം ലഭിയ്ക്കാത്തതിലും യുവതി ഏറെ നിരാശയിലായിരുന്നു. തന്റെ അമ്മയുടെ ഓര്‍മ്മ ദിവസത്തിന് ദിവസങ്ങള്‍ ശേഷിയ്‌ക്കേയായിരുന്നു ആത്മഹത്യ. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നു യുവതി.












Click it and Unblock the Notifications