Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസിനെ ചുംബിച്ച സമരക്കാരിക്കെതിരെ കേസ്

റോം: ഒരു പോലീസുകാരനെ ഉമ്മ വെയ്ക്കുന്നത് കുറ്റമാണ്, അതും ബലാത്സംഗക്കുറ്റം. സംശയമുള്ളവര്‍ ഇറ്റലിക്കാരിയായ ഈ യുവതിയുടെ കഥ വായിക്കുക. നൈനാ ഡി കിഫ്രെ എന്ന ഇരുപതുകാരിക്കെതിരെയാണ് ബലാത്സംഗക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. ഇവര്‍ ആകെ ചെയ്ത തെറ്റ് എന്നത് പ്രക്ഷോഭത്തിനിടെ ഒരു പോലീസുകാരെ ഉമ്മ വെച്ചു എന്നതും.

ഇറ്റലിയിലെ ഹൈ സ്പീഡ് റെയില്‍ പ്രൊജക്ടിന് എതിരെയായിരുന്നു സമരം. സമരക്കാരെ നയന്ത്രിക്കാനെത്തിയ പോലീസുകാരില്‍ ഒരാള്‍ക്കാണ് പ്രക്ഷോഭത്തിനെത്തിയ വിദ്യാര്‍ഥിനിയില്‍ നിന്നും ചുംബനം കിട്ടിയത്. അതും നേരിട്ടല്ല, സുരക്ഷയ്ക്കായി ഉപയോഗിച്ചിരുന്ന ഹെല്‍മറ്റിന് മുകളിലൂടെയായിരുന്നു ചുംബനം.

italy

കഴിഞ്ഞ നവംബര്‍ മാസത്തിലായിരുന്നു സംഭവം. സമരവും പ്രക്ഷോഭവുമൊക്കെ അതിന്റെ വഴിക്ക് പോയി. എന്നാല്‍ ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പരന്നതോടെ യുവതിക്കെതിരെ കേസെടുക്കാനായി പോലീസിന്റെ തീരുമാനം. സമാധാനപരമായ പ്രക്ഷോഭത്തിന്റെ അടയാളം എന്ന പേരിലാണ് ചിത്രം സോഷ്യല്‍ സൈറ്റുകളില്‍ വൈറലായത്.

എന്നാല്‍ സമാധാനത്തിന്റെ ഈ അടയാളം പോലീസ് യൂണിയന് അത്ര പിടിച്ചില്ല. സെക്ഷ്വല്‍ വയലന്‍സ് എന്ന കുറ്റം ചുമത്തി നൈനയ്‌ക്കെതിരെ പോലീസ് കേസും എടുത്തു. യുവതി പോലീസുകാരനെ ചുംബിക്കുന്നതിന് പകരം പോലീസുകാരന്‍ യുവതിയെ എങ്ങാന്‍ ചുംബിച്ചിരുന്നാല്‍ എന്തായനേ സ്ഥിതി എന്നാണ് നിയമവിശാരദരുടെ ചോദ്യം. വെറുതെ ഉമ്മ വെക്കുക മാത്രമല്ല, കൈവിരലുകള്‍ നക്കിയ ശേഷം പോലീസുകാരന്റെ വായിലേക്കിട്ടതായും നൈനയ്‌ക്കെതിരെ പരാതിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+