കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്‍ പ്രതികരിച്ചില്ല; അടുത്തിരിക്കുന്നയാള്‍ക്ക് കാമുകിയുടെ ചുംബനം

  • By Gokul
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ ലോകം മുഴുവന്‍ തകര്‍ന്നാലും ചിലര്‍ അക്കാര്യം അറിയില്ല. ഇത്തരത്തില്‍ ഒപ്പമിരിക്കുന്ന കാമുകിയെ ഗൗനിക്കാതിരുന്ന അമേരിക്കക്കാരന് കിട്ടിയത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഉഗ്രന്‍ പണിയായിരുന്നു. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് നിക്‌സും ഹോസ്റ്റണ്‍ റോക്കറ്റ്‌സും തമ്മില്‍ നടന്ന ബാസ്‌കറ്റ്‌ബോള്‍ മത്സരം കാണാനെത്തിയതായിരുന്നു കാമുകിയും കാമുകനും.

മിക്കവരും കളിയുടെ ആവേശത്തില്‍ മുഴുകി കളിക്കാരെ പ്രോത്സാഹിപ്പിച്ചികൊണ്ടിരിക്കെ കാമുകന്‍മാത്രം മൊബൈല്‍ ഫോണില്‍ മുഴുകിയിരിപ്പാണ്. കാമുകി പലവട്ടം അയാളെ കളികാണാന്‍ ക്ഷണിച്ചുകൊണ്ടിരുന്നെങ്കിലും അതൊന്നും കാമുകന്‍ മൈന്‍ഡ് ചെയ്തില്ല. ഒരുവേള കാമുകി ഒരു ചുംബനം ചോദിച്ചെങ്കിലും കാമുകന്റെ നിലപാട് പഴയതുതന്നെ.

kiss

ഇതോടെ അരിശം മൂത്ത കാമുകി തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരന് ചുടുചുംബനം നല്‍കിയാണ് സംഭവത്തില്‍ പ്രതിഷേധിച്ചത്. കാമുകന്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. തനിക്കൊപ്പമെത്തിയ കാമുകി മറ്റൊരാളുമായി ചുംബിക്കുന്നത് ദയനീയമായി നോക്കി നില്‍ക്കാന്‍ മാത്രമേ മൊബൈല്‍ പ്രേമിയായ കാമുകന് സാധിച്ചുള്ളു.

ഇതിനിടെ, കാമുകനും കാമുകിയും തമ്മില്‍ തുടക്കം മുതലുള്ള കാര്യങ്ങളെല്ലാം ഹ്യൂഗോ ഡേവിസ് എന്ന ക്യാമറാമാന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കാമുകി കാമുകനുമായി പിണങ്ങുന്നതും അടുത്തിരിക്കുന്നയാള്‍ക്ക് ചുംബനം നല്‍കുന്നതുമെല്ലാം ഡേവിസ് ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ലൈവായി നല്‍കി. ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിനരികിലെ ബിഗ് സ്‌ക്രീനില്‍ ഇരുവുരും ചുംബിക്കുന്ന രംഗമെത്തിയതോടെ കളിക്കൊപ്പം കാണികള്‍ ചുംബനത്തെയും കരഘോഷത്തോടെ വരവേറ്റു.

English summary
Woman kisses stranger next to her after boyfriend snubs her on kiss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X