വൃദ്ധയുടെ മരണം ലോകം അറിഞ്ഞത് 8വര്‍ഷം കഴിഞ്ഞ്
സിഡ്നി: അയല്‍ക്കാരനോ അയല്‍ക്കാരിയോ മരിച്ചാല്‍ സാധാരണ അടുത്തുള്ള വീട്ടുകാരും നാട്ടുകാരും വിവരം മണിയ്ക്കൂറുകള്‍ക്കം അറിയും. ഇനി ചില സംഭവങ്ങളില്‍ മൂന്നോ നാലോ ദിവസമോ ഒരു മാസമോ കഴിഞ്ഞൊക്കെയാകും അറിയുക. എന്നാല്‍ ഡിസ്നിയില്‍ ഒരു വൃദ്ധ മരിച്ചത് അയല്‍ക്കാര്‍ പോലും അറിഞ്ഞത് എട്ട് വർഷത്തിന് ശേഷമാണ്
സ്വന്തം വീട്ടില്‍ മരിച്ച നിലയിലാണ് നതാലി വുഡിനെ കണ്ടെത്തിയത്. എന്നാലിത്രയും വര്‍ഷം ഇവരുടെ മൃതദേഹത്തിന്റെ ഗന്ധം പോലും അയല്‍ക്കാര്‍ അറിഞ്ഞില്ലെന്നതാണ് മറ്റൊരു കാര്യം. 2004 ലാണ് നതാലി മരിയ്ക്കുന്നത്. 2011 ല് അതായത് മരണം കഴി്ഞ്ഞ് എട്ട് വർഷം പിന്നിടുമ്പോഴാണ് ഇവരുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്.

വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സ്ത്രീ താമസിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് കൈമാറിയപ്പോഴാണ് മരണത്തിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ ഈ പരേതയെ സിഡ്നിക്കാര്‍ വീണ്ടും ഓര്‍ക്കുന്നത്. 2004 ജനവരിയില്‍ സ്വന്തം വീടിന്റെ ജനാലയില്‍ ഇവര്‍ നില്ക്കുന്നത് ചിലർ കണ്ടിരുന്നു.
അയല്‍ക്കാര്‍ കരുതിയിരുന്നത് സ്ത്രീ വീട് ഉപേക്ഷിച്ച് പോയതാകാമെന്നാണ്. ഇവരുടെ വീട്ടില്‍ മോഷണമോ കൊലപാതക ശ്രമമോ നടന്നതിന്റെ യാതൊരു ലക്ഷണവും കണ്ടെത്താന് പൊലീസിനായില്ല. കിടപ്പ് മുറിയില്‍ വീഴുകയും എഴുനേല്ക്കാന്‍ കഴിയാതെ വൃദ്ധ മരിയ്ക്കുകയുമായിരുന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍
1924 ല്‍ തന്‍റെ ജനനം മുതല്‍ 2004 ല്‍ മരണ വരെയും അതിന് ശേഷം എട്ട് വര്‍ഷവും സ്ത്രീ ഉണ്ടായിരുന്ന വീട് ഇപ്പോള്‍ ആള്‍ താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ്.












Click it and Unblock the Notifications