Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ വച്ച് കാമുകനും കാമുകിയും പിണങ്ങി... ലൈവ് അപ്‌ഡേറ്റ്‌സുമായി യാത്രക്കാരി, സംഭവം ഹിറ്റ്!!!

ന്യൂയോര്‍ക്ക്: കാമുകീകാമുകന്‍മാര്‍ അടികൂടുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. പൊതുവേ സുഹൃത്തുക്കളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒത്തുതീര്‍പ്പിനായി രംഗത്തിറങ്ങുക. എന്നാല്‍ കാമുകിയ്ക്കും കാമുകനും പരിചയമുള്ള ആരും തന്നെ കൂടെയില്ലെങ്കില്‍ എന്തായിരിയ്ക്കും സംഭവിയ്ക്കുക? ആ പിണക്കം ചിലപ്പോള്‍ അല്‍പം ഏറെ നീണ്ടേക്കും.

ഇവിടെ പറയാന്‍ പോകുന്നത് വേറൊരു സംഭവമാണ്. വിമാനത്തില്‍ യാത്രക്കിടെ പിണങ്ങിയ ഒരു കാമുകന്റേയും കാമുകിയുടേയും കഥ. എന്നാല്‍ അവരേക്കാള്‍ പ്രശസ്തയായത് ഈ പിണക്കം ലൈവ് ആയി ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ച മറ്റൊരു യാത്രക്കാരിയായിരുന്നു.

Break up Flight

കെല്ലി കീഗ്‌സ്- അതാണ് അവരുടെ പേര്. ചിത്രങ്ങള്‍ സഹിതമായിരുന്നു കെല്ലി ഓരോ സംഭവവും അപ്‌ഡേറ്റ് ചെയ്ത് പോന്നത്. ഏതാണ്ട് അമ്പത് മിനിട്ടോളം ഇത് തുടര്‍ന്നു. ഇതോടെ സംഭവം 'പ്ലെയിന്‍ ബ്രേക്ക് അപ്പ്' എന്ന പേരില്‍ ട്രെന്‍ഡിങ് ആയി.

നോര്‍ത്ത് കരോലിനയിലെ റാലീഖയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലായിരുന്നു സംഭവം. തനിയ്ക്ക് ഈ ബന്ധം വേണ്ടെന്ന് കാമുകന്‍ പറയുന്നത് കേട്ട് പെണ്‍കുട്ടി തേങ്ങിക്കരയുന്ന ചിത്രവും കൂടിയാണ് കെല്ലി കീഗ്‌സ് ആദ്യം പോസ്റ്റ് ചെയ്തത്. തുടര്‍ന്നങ്ങോട്ട് അവര്‍ നടത്തിയ ഓരോ സംഭാഷണങ്ങളും കെല്ലിയുടെ ട്വീറ്റുകളായി.

കുറേ നേരം ഈ പ്രശ്‌നങ്ങള്‍ തുടര്‍ന്നെങ്കിലും ഒടുവില്‍ രണ്ട് പേരും ചുംബിയ്ക്കുന്ന വിവരവും കെല്ലി കീഗ് തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ശരിയ്ക്കും കെല്ലി തന്നെയാണ് താരമായത്. ഈ ഒറ്റ സംഭവം കൊണ്ട് ട്വിറ്റര്‍ ഫോളോവര്‍മാരുടെ എണ്ണം ആയിരക്കണക്കിനാണ് കൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+