കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിൽ വെച്ച് തോക്കിൻ മുനയിൽ നിർത്തി വിവാഹം, യുവതിയ്ക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ അനുമതി !!!

ഉസ്മയെ ഉടന്‍ തന്നെ ദില്ലിയില്‍ എത്തിയ്ക്കും

  • By മരിയ
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യക്കാരിക്ക് രാജ്യത്തേയ്ക്ക് മടങ്ങാന്‍ അനുമതി. കുഞ്ഞിന് സുഖമില്ലാഞ്ഞിട്ടും ദില്ലിയിലേക്ക് വരാന്‍ ഭര്‍ത്താന് അനുവദിയ്ക്കുന്നില്ലെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കോടതിയുടെ അനുകൂല വിധി.

വിവാഹം

മലേഷ്യയില്‍ വെച്ചാണ് ഉസ്മയും പാക് പൗരനായ താഹിര്‍ അലിയും തമ്മില്‍ പരിചയപ്പെടുന്നത്. ഒരിക്കല്‍ താഹിറിനെ കാണാനായി ഉസ്മ ഇസ്ലാമാബാദില്‍ ചെന്നു. അവിടെ വെച്ച് ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിയ്ക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.

നാട്ടിലേക്ക്

മകള്‍ക്ക് സുഖമില്ലാതായതോടെ നാട്ടിലേക്ക് വരണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിച്ചു. യുവതിയെ ദില്ലിയിലേക്ക് അയയ്ക്കാന്‍ ഇസ്ലാമാബാദ് കോടതി ഉത്തരവിടുകയായിരുന്നു.

സംരക്ഷണം

വാഗാ അതിര്‍ത്തി കടക്കുന്നത് വരെ യുവതിയ്ക്ക് പാകിസ്ഥാന്‍ സംരക്ഷണം നല്‍കും . അതിന് മുമ്പ് ഭര്‍ത്താവിനോട് സംസാരിക്കാന്‍ അവസരം നല്‍കിയെങ്കിലും യുവതി വേണ്ടെന്ന് പറഞ്ഞു.

ദില്ലിയില്‍ എത്തിയ്ക്കും

ഉസ്മയെ ഉടന്‍ തന്നെ ദില്ലിയില്‍ എത്തിയ്ക്കാനുള്ള എല്ലാ നടപടികളും സ്വീകരിയ്ക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്ക്...

അഭിജിത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു, സോനു നിഗം അക്കൗണ്ട് ഡിലീറ്റ് ചെയ്തുഅഭിജിത്ത് ഭട്ടാചാര്യയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്തു, സോനു നിഗം അക്കൗണ്ട് ഡിലീറ്റ് ചെയ്തു

ബോംബെ ബോംബ് ആയി, 6 മലയാളി യുവാക്കൾ തീവ്രവാദികളും!! മലയാളം പറഞ്ഞപ്പോഴുണ്ടായ പൊല്ലാപ്പ്...ബോംബെ ബോംബ് ആയി, 6 മലയാളി യുവാക്കൾ തീവ്രവാദികളും!! മലയാളം പറഞ്ഞപ്പോഴുണ്ടായ പൊല്ലാപ്പ്...

English summary
woman married Pakistan man allowed to back in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X