ഭര്‍ത്താവായ പൂച്ച മരിച്ചു; ഇനി നായയെ വിവാഹം ചെയ്യുമെന്ന് യുവതി
പതിനാറു വര്‍ഷം ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ഡോറക്ക് എന്ന പൂച്ച മരിച്ചതിനെ തുടര്‍ന്ന് യുവതി തന്റെ പ്രിയപ്പെട്ട നായയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നു. വളര്‍ത്തുമൃഗങ്ങളെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഹോളണ്ടിലെ ഡൊമനിക്യു ലെസ്ബിരല്‍ ആണ് അപൂര്‍വ വിവാഹത്തിന് തയ്യാറെടുക്കുന്നത്.
മൂന്നു വയസുള്ളപ്പോഴാണ് ഡോറക്ക്, ഡൊമനിക്യുവിന്റെ അടുത്തെത്തിയത്. പതിനാറുവര്‍ഷം പൂച്ചയ്‌ക്കൊപ്പമുള്ള ജീവിതെ സന്തോഷകരമായിരുന്നെന്ന് സ്ത്രീ സാക്ഷ്യപ്പെടുത്തുന്നു. 19ാം വയസില്‍ ഈയിടെയാണ് കിഡ്‌നി രോഗം ബാധിച്ച് പൂച്ച മരിക്കുന്നത്. ഇതോടെ വര്‍ഷങ്ങളായി കൂടെയുണ്ടായിരുന്ന ട്രാവിസ് എന്ന നായയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ട്രാവിസുമായുള്ള വിവാഹം കെങ്കേമമാക്കാനാണ് ഡൊമനിക്യുവിന്റെ തീരുമാനം. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ഇതിനായി ക്ഷണിക്കും. മാരിയുവര്‍പെറ്റ് എന്ന വെബ്‌സൈറ്റില്‍ ഇതിന്റെ ലൈവ് പ്രക്ഷേപണവും ഉണ്ടായിരിക്കും. ഡൊമനിക്യുവിന്റെതുതന്നെയാണ് ഈ വെബ്‌സൈറ്റ്. ആയിരക്കണക്കിന് ആളുകള്‍ ദിനംപ്രതി സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റ് ആണിത്.
സാധാരണ രീതിയില്‍ സ്വവര്‍ഗ വിവാഹത്തെയാണ് താന്‍ അനുകൂലിക്കുന്നതെന്ന് ഡൊമനിക്യു പറയുന്നു. വളര്‍ത്തു മൃഗങ്ങളെ സ്‌നേഹിക്കാനും അവയെ പരിപാലിക്കാനും മറ്റുള്ളവര്‍ തയ്യാറാകണമെന്ന ആഗ്രഹത്തോടുകൂടിയാണ് നായയുമായുള്ള വിവാഹക്കാര്യം പരസ്യമാക്കുന്നത്. ഇപ്പോള്‍ വിവാഹം കഴിക്കാനിരിക്കുന്ന നായയെ താന്‍ തെരുവില്‍ നിന്നും എടുത്തുവളര്‍ത്തിയതാണെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications