കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഗായകനെ യുവതി കെട്ടിപ്പിടിക്കാന്‍ കാരണം ഇതാണ്; കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ വിഖ്യാത അറബ് ഗായകന്‍ മാജിദ് അല്‍ മുഹന്തിസിനെ ഗാനം ആലപിക്കുന്നതിനിടെ വേദിയില്‍ കയറി യുവതി കെട്ടിപ്പിടിച്ച വാര്‍ത്ത കഴിഞ്ഞദിവസം ഏറെ ചര്‍ച്ചയായിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണിപ്പോള്‍. യുവതിയുടെ പേര് സൗദി പോലീസ് പുറത്തുവിട്ടിട്ടില്ല. മക്ക പ്രവിശ്യയിലെ താഇഫിലാണ് സംഭവം നടന്നത്.

യുവതിക്കെതിരെ പോലീസ് കേസെടുത്തു. തടവും പിഴയും ശിക്ഷ കിട്ടുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപ്പോഴും ചര്‍ച്ച മറ്റൊന്നാണ്. എന്താണ് യുവതി ഗായകനെ വേദിയില്‍ കയറി കെട്ടിപ്പിടിക്കാന്‍ കാരണമെന്ന ചോദ്യമാണ് ഗള്‍ഫിലെ സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്. ഇതുസംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ ഇങ്ങനെ...

രണ്ടുവര്‍ഷം തടവ് ശിക്ഷ

രണ്ടുവര്‍ഷം തടവ് ശിക്ഷ

സൗദിയില്‍ അടുത്തിടെ പീഡനം തടയല്‍ നിയമം പാസാക്കിയിരുന്നു. ഈ നിയമ പ്രകാരമാണ് സൗദി യുവതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. രണ്ടുവര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് യുവതി ചെയ്തിരിക്കുന്നത്. മാത്രമല്ല ഒരു ലക്ഷം സൗദി റിയാല്‍ പിഴ ഈടാക്കാനും സാധ്യതയുണ്ട്.

ശക്തമായ നടപടി

ശക്തമായ നടപടി

യുവതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ അബ്ദുല്‍ കരീം അല്‍ഖാദി മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അബായയും നിഖാബും ധരിച്ച യുവതിയാണ് ഗായകന്‍ മാജിദിനെ വേദിയിലേക്ക് ഓടിയെത്തി കെട്ടിപ്പിടിച്ചത്.

ഇറാഖിക്കാരനായ മാജിദ് അല്‍ മുഹന്തിസ്

ഇറാഖിക്കാരനായ മാജിദ് അല്‍ മുഹന്തിസ്

അറബ് ലോകത്ത് അറിയപ്പെട്ട ഗായകനാണ് ഇറാഖിക്കാരനായ മാജിദ് അല്‍ മുഹന്തിസ്. ഗള്‍ഫില്‍ ഇദ്ദേഹത്തിന്റെ പാട്ടിന് പ്രിയം ഏറെയാണ്. മക്ക പ്രവിശ്യയിലെ താഇഫിലായിരുന്നു ഇദ്ദേഹത്തിന്റെ പരിപാടി ഒരുക്കിയിരുന്നത്. ഗാനം ആലപിക്കുന്നതിനിടെയാണ് ആശ്ചര്യകരമായ സംഭവം അരങ്ങേറിയത്.

വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു

വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് യുവതിയെ അറസ്റ്റ് ചെയ്തത്. പീഡന വിരുദ്ധ നിയമ പ്രകാരമാണ് അറസ്റ്റ്. യുവതി വേദിയിലേക്ക് ഓടി വരുന്നതും ഗായകനെ കെട്ടിപ്പിടിക്കുന്നതും പോലീസുകാര്‍ ഓടിയടുക്കുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

എന്തിനാണ് ഇങ്ങനെ ചെയ്തത്

എന്തിനാണ് ഇങ്ങനെ ചെയ്തത്

യുവതിയെ വേദിയില്‍ നിന്ന് പുറത്തിറക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വേദിയിലേക്ക് ഓടിവരുന്നത് വീഡിയോയില്‍ കാണാം. പിന്നീട് വേദിയില്‍ നിന്നിറങ്ങി ഓടുന്ന യുവതിയെയും വീഡിയോയില്‍ വ്യക്തമാണ്. അപ്പോഴും ചോദ്യം ബാക്കിയാണ് എന്തിനാണ് യുവതി ഇങ്ങനെ ചെയ്തത്. ഇക്കാര്യത്തില്‍ വിശദീകരണം വന്നിട്ടുണ്ട്.

സുഹൃത്തുക്കളുമായി പന്തയം

സുഹൃത്തുക്കളുമായി പന്തയം

സുഹൃത്തുക്കളുമായി പന്തയം വച്ചാണ് യുവതി വേദിയിലേക്ക് വന്നതത്രെ. ഗായകനെ വേദിയില്‍ കയറി കെട്ടിപ്പിടിക്കാന്‍ ധൈര്യമുണ്ടോ എന്ന് സുഹൃത്തുക്കള്‍ ചോദിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പന്തയം വച്ചാണ് യുവതി വേദിയിലേക്ക് വന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയില്‍ പാസാക്കിയ നിയമം

മെയില്‍ പാസാക്കിയ നിയമം

കഴിഞ്ഞ മെയിലാണ് സൗദി ഭരണകൂടം പുതിയ പീഡന വിരുദ്ധ നിയമം കൊണ്ടുവന്നത്. സ്ത്രീ സുരക്ഷ കണക്കിലെടുത്താണ് നിയമം കൊണ്ടുവന്നതെങ്കിലും ആലിംഗന കേസില്‍ പ്രതിയായ യുവതിക്കെതിരെയും ഇതേ നിയമമാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് വിവരം. സൗദിയില്‍ അടുത്തിടെ സ്ത്രീകള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

ശരീഅത്ത് നിയമത്തിന്റെ പേരില്‍ മുസ്ലിം യുവതിയോട് ക്രൂരത; ഭര്‍തൃപിതാവിനൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ചുശരീഅത്ത് നിയമത്തിന്റെ പേരില്‍ മുസ്ലിം യുവതിയോട് ക്രൂരത; ഭര്‍തൃപിതാവിനൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ചു

ബിജെപിക്ക് ഉഗ്രന്‍ പണി വരുന്നു; പ്രതിപക്ഷം ഐക്യപ്പെട്ടു, യോഗത്തില്‍ രഹസ്യധാരണ!! പ്രഖ്യാപനം ഉടന്‍ബിജെപിക്ക് ഉഗ്രന്‍ പണി വരുന്നു; പ്രതിപക്ഷം ഐക്യപ്പെട്ടു, യോഗത്തില്‍ രഹസ്യധാരണ!! പ്രഖ്യാപനം ഉടന്‍

English summary
Saudi Arabia: Woman may face sex charges, jail for hugging pop star
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X