തടി കുറയ്ക്കാന്‍ ഗുളിക കഴിച്ചു.. യുവതിയ്ക്ക് പണികിട്ടിയതിങ്ങനെ
ലണ്ടന്‍: തടിച്ച ശരീരം ഇക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് തീരെ ഇഷ്ടമല്ല. എങ്ങനെയെങ്കിലും സ്ലിം ബ്യൂട്ടി ആകണം എന്നാണ് മിക്കവരുടേയും ആഗ്രഹം. അതിന് വേണ്ടി എന്തിനും തയ്യാറാണ് പലരും.
എന്നാല്‍ തടി കുറയ്ക്കാന്‍ വേണ്ടി വലിയ അതിക്രമങ്ങളൊന്നും കാണിക്കരുത്. അങ്ങനെ ചെയ്താല്‍ ലണ്ടനിലെ ആംബര്‍ ഗേളിംഗ് എന്ന ഈ പെണ്‍കുട്ടിയുടെ അവസ്ഥ വരും.

സ്‌കൂളില്‍ പഠിയ്ക്കുമ്പോള്‍ അത്യാവശ്യം തടിയുണ്ടായിരുന്നു ആംബറിന്. കൂട്ടുകാര്‍ തടിച്ച്ി എന്ന് വിളിച്ച് കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ് മെലിയാന്‍ തീരുമാനിച്ചത്. ഡയറ്റിംഗുകൊണ്ടും വ്യായാമം കൊണ്ടും തടി കാര്യമായി കുറയാതെ ആയപ്പോള്‍ ആംബര്‍ ഒരു എളുപ്പഴി കണ്ടെത്തി. ഇന്റര്‍നെറ്റില്‍ കണ്ടെത്തിയ ഗുളികകള്‍!
ഈ ഗുളികകള്‍ സ്ഥിരമായി കഴിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഭാരവും കുറഞ്ഞു. 57 കിലോ തൂക്കമുണ്ടായിരുന്ന ആംബര്‍ 25 കിലോയിലേക്കെത്തി. ഇതോടെ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും തുടങ്ങി. ഭക്ഷണം തീരെ കഴിയ്ക്കാന്‍ പറ്റാത്ത അവസ്ഥയായി, ശരീരംത്തിന്റെ നിറം തന്നെ മാറി.
കാര്യങ്ങള്‍ കൈവിട്ട് പോകും എന്ന നിലയിലെത്തിയപ്പോഴാണ് വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. പിന്നെ, അഞ്ച് മാസം നീണ്ട ചിക്തിസക്കൊടുവില്‍ ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത് വരുന്നു. ഇപ്പോള്‍ തൂക്കം അമ്പത്കിലോ ആയി.
തടി കുറച്ച് സ്ലിം ബ്യൂട്ടി ആകാന്‍ കൊതിയ്ക്കുന്നവരോട് ഇപ്പോള്‍ ആംബറിന് ഒരു ഉപദേശം ഉണ്ട്. തടികുറ്ക്കാന്‍ നോക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ചെന്ന് കുടുങ്ങരുത്!












Click it and Unblock the Notifications