തടവുകാരനായ 27കാരന് ലക്ഷങ്ങള്‍ നല്‍കി കൊടുംക്രിമിനലായ 42കാരി ഗര്‍ഭം ധരിച്ചു, ഈ സാഹസം എന്തിനാ?
ഹാനോയി: വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട കൊടുംകുറ്റവാളിയായ യുവതി ജയിലില്‍ ഗര്‍ഭിണയായി. നാല് ജയില്‍ വാര്‍ഡന്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. സഹതടവുകാരന് പണം നല്‍കിയാണ് യുവതി ഗര്‍ഭിണിയായത്. വിയറ്റ്‌നാമിലെ നിയമങ്ങള്‍ അനുസരിച്ച് 3 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാരെ വധശിക്ഷയ്ക്ക് വിധേയരാക്കില്ല.
കൊലപാതകം, മയക്കുമരുന്ന് കടത്ത് എന്നീ കേസുകളില്‍ അറസ്റ്റിലായ ന്യൂയെന്‍ തി ഹ്യൂ (42) എന്ന യുവതിയാണ് ഗര്‍ഭിണിയായതിന്റെ പേരില്‍ വധശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടാന്‍ പോകുന്നത്. കുഞ്ഞ് ജനിച്ചാല്‍ യുവതിയ്ക്ക് സ്വന്തം ജീവന്‍ തൂക്കുകയറില്‍ നിന്നും രക്ഷിയ്ക്കാം. സംഭവം ഇങ്ങനെ

അറസ്റ്റില്‍
2012ലാണ് ന്യൂയെന്‍ അറസ്റ്റിലാകുന്നത്. 2014 ല്‍ ഇവരെ വധശിക്ഷയ്ക്ക് വിധിച്ചു.

തടവുകാരന്
2300 ഡോളര്‍ സഹതടവുകാരന് നല്‍കിയാണ് ന്യുയെന്‍ ഗര്‍ഭം ധരിച്ചത്

ബീജം വാങ്ങി
തടവുകാരന്റെ ബീജം വാങ്ങുകയും. ഇതിനെ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുകയും ചെയ്താണത്രേ ക്രിമിനല്‍ യുവതി ഗര്‍ഭം ധരിച്ചത്

അനുവദിയ്ക്കാറുണ്ട്
പുരുഷതടവുകാര്‍ക്കും സ്ത്രീ തടവുകാര്‍ക്കും സെക്‌സ് ചെയ്യാനുള്ള അനുവാദം ചില ജയില്‍ വാര്‍ഡന്‍മാര്‍ നല്‍കും. ഇതിനായി കൈക്കൂലി വാങ്ങുകയും ചെയ്യും

രക്ഷപ്പെട്ടു
എന്തായാലും വധശിക്ഷയില്‍ നിന്നും ന്യൂയെന്‍ രക്ഷപ്പെട്ടു.












Click it and Unblock the Notifications