കുഞ്ഞിനെ പ്ളാസ്റ്റിക്ക് കവറിലാക്കി ഉപേക്ഷിച്ച അമ്മ കുഞ്ഞിന്‍റെ വിശപ്പകറ്റാന്‍ ഒപ്പം ഉപേക്ഷിച്ചത്..
മാന്‍ഡ്രിഡ്: പത്ത് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ പഌസ്റ്റിക്ക് ബാഗിലാക്കി മാലിന്യ കൂമ്പാരത്തില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റിലായി. കൊളംബിയക്കാരിയായ സ്ത്രീയാണ് അറസ്റ്റിലായത്. കുഞ്ഞിനെ ഉപേക്ഷിച്ചതിന് തൊട്ടടുത്ത് പാല്‍കുപ്പി ഉപേക്ഷിച്ചിരുന്നു. വഴിയാത്രക്കാരാണ് കുഞ്ഞിനെ കണ്ടെത്തിയത്.
മാലിന്യക്കൂമ്പാരത്തിലേയ്ക്ക് വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് കുഞ്ഞിന് പരിക്കേറ്റിരുന്നു. കുഞ്ഞിന് തൊട്ടടുത്ത് യുവതി ഉപേക്ഷിച്ച പാല്‍ക്കുപ്പി ആശുപത്രി അധികൃതര്‍ നല്‍കിയതായിരുന്നു. ആശുപത്രിയ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീയെ കണ്ടെത്തിയത്.

37കാരിയായ സ്ത്രീ മൂന്ന് കുട്ടികളുടെ അമ്മയാണ്. ഈ കുട്ടികള്‍ അച്ഛന്റെ സംരക്ഷണയിലാണ്. കുഞ്ഞിനെ ഉപേക്ഷിച്ച കാര്യം സ്ത്രീ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിയ്ക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച കാര്യമൊന്നും പിതാവ് അറിഞ്ഞിരുന്നില്ല. വീടിന് തൊട്ടടുത്തുള്ള മാലിന്യ കൂമ്പാരത്തിലേയ്ക്കാണ് സ്ത്രീ കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഇവര്‍ കുഞ്ഞിനെ ഉപേക്ഷിയ്ക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെപ്പറ്റി സ്പാനിഷ് പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications