ഒരു തുള്ളി മദ്യപിച്ചിട്ടില്ല, യുവതി മദ്യം മൂത്രമൊഴിക്കുന്നു, മൂത്രസഞ്ചിയില്‍ ഫെര്മന്റേഷന് പ്രക്രിയ
മദ്യപിക്കുക എന്നത് ഇന്നത്തെ കാലത്ത് തെറ്റ് പറയാവുന്ന ഒന്നല്ല. ഭൂരിപക്ഷം ആളുകളും ചെറിയ തോതിലെങ്കിലും മദ്യപിക്കുന്നവരാണ്. ബിസിനസ് പാർട്ടികളിലോ മറ്റ് ആഘഷ പാർട്ടികളിലോ അത്തരം മദ്യപാനം സർവ്വ സാധാരണമാണ്. സ്ത്രീകളും ഇത്തരത്തിൽ മദ്യപിക്കുന്നുണ്ട്. എന്നാൽ ഇതുവരെ മദ്യപിക്കാത്ത സ്ത്രീയുടെ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടാല്ലോ? അങ്ങിനെയും സംഭവിക്കാം.
പിറ്റ്സ്ബര്‍ഗിലാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ എത്തിയ സ്ത്രീയുടെ മൂത്രത്തിൽ മദ്യം അടങ്ങിയിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. എന്നാൽ യുവതി പറഞ്ഞത് മദിയപിക്കില്ല എന്നും. പക്ഷേ, ഇത് മുഖവിലക്കെടുക്കാൻ ഡോക്ടർമാർ തയ്യാറായില്ല. പിന്നീട് നടന്ന പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്.

യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം
മൂത്രത്തില്‍ മദ്യം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയ അവര്‍ മദ്യപാനാസക്തി മറയ്ക്കാനായി കള്ളം പറയുന്നു എന്നാണ് ഡോക്ടര്‍മാര്‍ സംശയിച്ചത്. ആദ്യം സന്ദര്‍ശിച്ച ആശുപത്രിയിലെ കരള്‍ രോഗ ചികിത്സാ വിഭാഗം ലഹരി വിമുക്ത ചികിത്സയ്ക്ക് അവരെ അയക്കുകയും ചെയ്തു. പുന്നീട് 61കാരിയായ അവര്‍ക്ക് യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അപൂര്‍വമായ രോഗാവസ്ഥയാണെന്ന് തിരിച്ചറിയുകയായിരുന്നു.

സ്വയം ആൽക്കഹോൾ ഉൽപ്പാദിപ്പിക്കുന്ന അവസ്ഥ
മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിയിലെ യീസ്റ്റ് പുളിച്ചാണ് മദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. യര്‍ നിര്‍മാണത്തിന്റെ പ്രക്രിയക്ക് സമാനമാണിത്. എന്നാൽ യുവതിയുടെ കാര്യത്തിൽ ഈ പ്രക്രിയ നടക്കുന്നത് ശരീരത്തിനുള്ളിലാണെന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്.

രക്തത്തിലും പ്ലാസ്മയിലും മദ്യത്തിന്റെ അംശമില്ല
സ്ത്രീയുടെ രക്തത്തിലോ പ്ലാസ്മയിലോ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. മൂത്രത്തിൽ മാത്രമാണ് മദ്യത്തിന്റെ അംശമുള്ളത്. ലാബ് പരിശോധനയില്‍ മദ്യത്തെ വിഘടിപ്പിച്ച് ശരീരം ഉത്പാദിപ്പിക്കുന്ന ഈഥൈല്‍ ഗ്ലീകോറെനോഡ്, ഈഥൈല്‍ സള്‍ഫേറ്റ് എന്നീ രാസവസ്തുക്കളും അവരുടെ മൂത്രത്തില്‍ കണ്ടെത്താനും കഴിഞ്ഞില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ പരിശോധന നടത്തിയത്.

യീസ്റ്റിന്റെ അമിത സാന്നിധ്യം
പരിശോധനയിൽ ശരീരം ഉത്പാദിപ്പിക്കുന്ന ഒരു തരം യീസ്റ്റിന്റെ അമിതമായ സാന്നിധ്യം അവരുടെ ശരീരത്തില്‍ കണ്ടെത്തി. ബ്രൂവറിയില്‍ ഉപയോഗിക്കുന്ന യീസ്റ്റിന് ഏറെക്കുറേ സമാനമായിരുന്നു സ്ത്രീയുടെ ശരീരത്തില്‍ കണ്ടെത്തിയ യീസ്റ്റ്. കൂടുതൽ പരിശോധന നടത്തിയതോടെ മൂത്രസഞ്ചിയില്‍ ഫെര്മന്റേഷന് പ്രക്രിയ നടക്കുന്നുണ്ടെന്ന നിഗമനത്തിൽ ഡോക്ടർമാർ എത്തുകയായിരുന്നു. ലാബില്‍ നടത്തിയ പരീക്ഷണത്തില്‍ യീസ്റ്റ് അധികമുള്ള മൂത്ര സാമ്പിള്‍ പുളിച്ച് മദ്യമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇതേ പ്രക്രിയയാണ് സ്ത്രീയുടെ ശരീരത്തിലും നടക്കുന്നത്.