കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷ്ടാവെന്നു തെറ്റിദ്ധരിച്ചു മരത്തില്‍ കെട്ടിയിട്ട യുവതിക്കു ദാരുണ അന്ത്യം... കൊന്നത് ഉറുമ്പുകള്‍!!!

ബൊളീവിയയിലെ ഒരു ഗ്രാമത്തില്‍ മോഷ്ടാവെന്നു തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതി വിഷ ഉറുമ്പിന്‍റെ കടിയേറ്റു മരിച്ചു

  • By Manu
Google Oneindia Malayalam News

സക്രെ: ബൊളീവിയയിലെ ഒരു ഗ്രാമത്തില്‍ 22 കാരിയായ യുവതിക്ക് ദാരുണ അന്ത്യം. മോഷ്ടാവെന്നു കരുതി നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട യുവതി വിഷ ഉറുമ്പുകളുടെ കടിയേറ്റു മരിച്ചു.
ബൊളീവിയയുടെ തലസ്ഥാനമായ ലാസ് പാസില്‍ നിന്ന് 160 കിമി അകലെയുള്ള കര്‍നാവിയെന്ന ഗ്രാമത്തിലാണ് ലോകത്തെ നടുക്കിയ സംഭവം.

നാട്ടുകാരുടെ തെറ്റിദ്ധാരണ

നാട്ടുകാരുടെ തെറ്റിദ്ധാരണ

വാഹനം മോഷ്ടിക്കാനെത്തിയവരാണെന്നു തെറ്റിദ്ധരിച്ചാണ് 52കാരിയായ സ്ത്രീയെയും അവരുടെ രണ്ടു മക്കളെയും നാട്ടുകാര്‍ തടഞ്ഞുവച്ചത്. ഇതില്‍ മകളെയും 28കാരനായ മകനെയും ഗ്രാമവാസികള്‍ മര്‍ദ്ദിക്കുകയും തുടര്‍ന്നു മരത്തില്‍ കെട്ടിയിടുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പോലിസെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഉഗ്ര വിഷമുള്ള ഉറുമ്പുകളുടെ കൂട് ഈ മരത്തിലുണ്ടായിരുന്നതായും ഇവയുടെ കടിയേറ്റ് യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായും ഇതേ തുടര്‍ന്നാണ് അന്ത്യമെന്നും പോലിസ് അറിയിച്ചു.

ശ്വാസനാളത്തിനും കടിയേറ്റു

ശ്വാസനാളത്തിനും കടിയേറ്റു

യുവതിയുടെ ശ്വാസനാളത്തിന് ഉറുമ്പുകള്‍ കടിച്ചതാണ് മരണത്തിന്റെ പ്രധാന കാരണം. വിഷം ശരീരത്തിലേക്കു വ്യാപിപ്പിച്ചതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടാണ് യുവതി അന്തരിച്ചത്.

എത്തിയത് വായ്പ വാങ്ങിക്കാന്‍

എത്തിയത് വായ്പ വാങ്ങിക്കാന്‍

വായ്പ വാങ്ങിക്കുകയെനന് ലക്ഷ്യത്തോടെയാണ് ഈ കുടുംബം കര്‍നാവി ഗ്രാമത്തിലേക്ക് വന്നതെന്നു പോലിസ് അറിയിച്ചു.

ഒരാളെ അറസ്റ്റ് ചെയ്തു

ഒരാളെ അറസ്റ്റ് ചെയ്തു

യുവതിയെയും സഹോദരനെയും കെട്ടിയിട്ടതുമായി ബന്ധപ്പെട്ട് പോലിസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ലാസ് പാസിലെ സാന്‍ പെഡ്രോയിലുള്ള ജയിലിലേക്കു മാറ്റി.

English summary
A woman has died in Bolivia after being beaten and tied to a pole infested with poisonous ants by people who reportedly mistook her and her children for thieves. The gruesome incident took place in the rural village of Caranavi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X