ഭര്‍ത്താവിനെ വേണ്ട, സഹോദരീ ഭര്‍ത്താവിനെ മതി
ടെല്‍ അവിവ്: ഭര്‍ത്താവിന് വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതിന് യുവതിയും കാമുകനായ സഹോദരീ ഭര്‍ത്താവും അറസ്റ്റില്‍. ഇസ്രയേലിലെ ടെല്‍ അവീവിലാണ് സംഭവം നടക്കുന്നത്. 31 കാരിയായ യുവതി സഹോദരിയുടെ ഭര്‍ത്താവുമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം ഭര്‍ത്താവ് മനസിലാക്കിയതോടെയാണ് കൊല്ലാന്‍ ശ്രമിച്ചത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവതി സഹോദരി ഭര്‍ത്താവുമായി ഇഷ്ടത്തിലായിരുന്നു. ഈ കാലയളവിലെല്ലാം തന്നെ ചെറിയ തോതില്‍ ഭര്‍ത്താവിന് വിഷം കലര്‍ത്തി നല്‍കിയിരുന്നു. ഭക്ഷണത്തോടൊപ്പമാണ് ഇവര്‍ വിഷം നല്‍കിയിരുന്നത്. വിഷം ഉള്ളില്‍ ചെന്ന് കടുത്ത വയറുവേദനയായി ഭര്‍ത്താവ് മിക്കപ്പോഴും ആശുപത്രിയിലായിരിയ്ക്കും.

പ്രണയം വളരെ രഹസ്യമായാണ് ഇരുവരും സൂക്ഷിച്ചത്. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് ഇവരുടെ ബന്ധം കണ്ടെത്തി. തുടര്‍ന്ന് ഭര്‍ത്താവ് തങ്ങള്‍ക്ക് ശല്യമാകുമെന്ന് കരുതിയാണ് യുവതി ഭര്‍ത്താവിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്.
സാന്‍ഡ് വിച്ചില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. എന്നാല്‍ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഭര്‍ത്താവ് സാന്‍ഡ് വിച്ച് കഴിച്ചില്ല. ഉടന്‍ തന്നെ ഇയാള്‍ പുറത്തേക്കിറങ്ങി. തലകറങ്ങി വീഴുകയും ചെയ്തു. ആശുപത്രിയിലെത്തിച്ച ഇയാള്‍ ഗുരുതരവാസ്ഥയിലായിരുന്നു. ഭാര്യ തന്നെ കൊല്ലാന്‍ ശ്രമിച്ചതാണെന്ന് സംശയം തോന്നിയ യുവാവ് പൊലീസിനെ വിളിച്ചു. തുടര്‍ന്ന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications