കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലേഡീസ് ടോയ്ലറ്റിനുള്ളില്‍ പെരുന്പാന്പ് കയറിയപ്പോള്‍

  • By Meera Balan
Google Oneindia Malayalam News

സാന്‍ഡിയാഗോ: പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താ കാര്യം എന്നൊരു ചൊല്ലില്ലേ? അപ്പോള്‍ ലേഡീസ് ടോയ്‌ലറ്റിനുള്ളില്‍ പാമ്പിനെന്താ കാര്യം? സാന്‍ഡിയാഗോയിലാണ് ലേഡീസ് ടോയ്‌ലറ്റിനുള്ളില്‍ ഒളിച്ചു കടന്ന പാമ്പിനെ കൈയ്യോടെ പിടികൂടിയത്.

ആമസോണ്‍ കാടുകളില്‍ കാണുന്ന ഒരിനം വിഷമില്ലാത്ത പാമ്പാണ് ടോയ്‌ലറ്റില്‍ കടന്നത്. അഞ്ചരയടി നീളമുള്ള പാമ്പാണ് ഒരു ഓഫീസ് കെട്ടിടത്തിലെ ടോയ്‌ലറ്റിനുള്ളില്‍ ഒളിച്ചിരുന്നത്.

Snake

സ്റ്റീഫനി ലാസ്‌ക എന്ന് ജീവനക്കാരിയാണ് പാമ്പിനെ കെണ്ടെത്തിയത്. ഓഫീസിലെ രണ്ടാം നിലയിലാണ് ലേഡീസ് ടോയ്‌ലറ്റ്. സ്റ്റീഫനി ടോയ്‌ലറ്റില്‍ എത്തിയതും ടോയ്‌ലറ്റിലെ ജലനിരപ്പ് പതിവിലും കൂടുതലാണെന്ന് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് സംശയം തോന്നിയ ഇവര്‍ കുറച്ച് സമയം കാത്ത് നിന്നു. അപ്പോഴതാ പത്തി വിടര്‍ത്തി പാമ്പ് നില്‍ക്കുന്നു.

നിലവിളിച്ച് കൊണ്ട് യുവതി പുറത്തേയ്ക്ക് ഓടി. ഓടുന്നതിനിടയില്‍ ടോയ്‌ലറ്റിന്റെ വാതിലും പൂട്ടി. അനിമല്‍ സര്‍വീസ് അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. വൈകാതെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പാമ്പിനെ പിടികൂടി. എന്നാല്‍ ഇത്രയും വലിയ പാമ്പിന് ഒരിയ്ക്കലും ടോയ്‌ലറ്റില്‍ കടക്കാനാവില്ലെന്ന് സ്ഥാപന ഉടമ പറയുന്നു. പാമ്പ് എങ്ങനെ ടോയ്‌ലറ്റില്‍ എത്തിയെന്നത് അവ്യക്തം.

English summary
Officials in San Diego are trying to sort out how a 5 1/2-foot snake wound up in a toilet at an office building
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X