കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതി കടുവക്കൂട്ടിലേക്ക് എടുത്തുചാടി... കാരണം കേട്ടാല്‍ ഞെട്ടും, വീഡിയോ കാണൂ...

  • By Muralidharan
Google Oneindia Malayalam News

ടൊറന്റൊ: ഒരു തൊപ്പിയാണോ സ്വന്തം ജീവനാണോ വലുത്. ജീവനാണ് എന്ന് തന്നെ എല്ലാവരും പറയും. എന്നാല്‍ വിനോദസഞ്ചാരിയായ ഈ യുവതി ഒരു തൊപ്പിക്ക് വേണ്ടി സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കാന്‍ തയ്യാറായി. കാനഡയിലെ ടൊറന്റോയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒരു തൊപ്പിയെടുക്കാന്‍ വേണ്ടി കടുവക്കൂട്ടിലേക്ക് ചാടുകയായിരുന്നു അജ്ഞാതയായ ഈ യുവതി.

ഏപ്രില്‍ 16 ഞായറാഴ്ചയാണ് ടൊറന്റോയിലെ കാഴ്ചബംഗ്ലാവില്‍ യുവതി കടുവക്കൂട്ടിലേക്ക് ചാടിയത്. സുമാത്രന്‍ ടൈഗര്‍ ക്യാംപിലായിരുന്നു സംഭവം. തൊപ്പി എടുക്കാന്‍ വേണ്ടി യുവതി കടുവക്കൂട്ടിലേക്ക് ചാടുന്നത് കണ്ട് അവിടെയുണ്ടായിരുന്ന വിനോദസഞ്ചാരികളും ഞെട്ടി. യുവതിയെ കണ്ടതും കടുവ ആക്രമിക്കാനായി ഓടിയെത്തുകയും ചെയ്തു.

women-tiger-zoo

ഭാഗ്യവശാല്‍ യുവതി ചാടിയ സ്ഥലവും കടുവ നിന്നിരുന്ന സ്ഥലവും തമ്മില്‍ ഒരു വേലി കൂടിയുണ്ടായിരുന്നു. കയ്യെത്തും ദൂരത്തെത്തിയ ഇരയെ കിട്ടാതെ പോയ നിരാശയില്‍ കടുവ കൂട്ടില്‍ തലങ്ങും വിലങ്ങും നടക്കുന്നതും വീഡിയോയില്‍ കാണാം. ഞെട്ടിപ്പിക്കുന്ന ഈ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ അധികാരികള്‍ ഉത്തരവിട്ടിട്ടുണ്ട്.

2014 ല്‍ ദില്ലി മൃഗശാലയില്‍ സന്ദര്‍ശകനായെത്തിയ വിദ്യാര്‍ഥി വെള്ളക്കടുവയുടെ ആക്രമണത്തില്‍ മരിച്ചിരുന്നു. കടുവയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ കുട്ടി കൂട്ടിലേയ്ക്ക് വീഴുകയായിരുന്നു. കാനഡയിലെ ടൊറന്റോയില്‍ നടന്ന സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ കാണൂ..

English summary
A woman landed herself into danger by jumping into enclosure of a tiger in a zoo in Canada, media reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X