Get Updates
Get notified of breaking news, exclusive insights, and must-see stories!

മയക്കുമരുന്നു നല്‍കി സ്വന്തം ഭര്‍ത്താവ് വര്‍ഷങ്ങളായി പീഡിപ്പിക്കുന്നു

വര്‍ഷങ്ങളായി ഭര്‍ത്താവ് വികൃതമായ രീതിയില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് രണ്ട് കുട്ടികളുടെ മാതാവ് വെളിപ്പെടുത്തുന്നു. മയക്കുമരുന്നു നല്‍കിയാണ് തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുന്നതെന്ന് മാന്‍ഡി ബോര്‍ഡ്മാന്‍ പറയുന്നു. ഭര്‍ത്താവ് ഡേവിഡ് വൈസിന്റെ പീഡനങ്ങളില്‍ സഹിക്കെട്ട് വിവാഹമോചനത്തിനുവരെ ഈ യുവതി നീങ്ങിയിട്ടുണ്ട്.

എന്നാല്‍, ഭര്‍ത്താവിനോട് ക്ഷമിക്കാന്‍ കഴിയണമെന്ന് പറഞ്ഞ് കോടതി വീണ്ടും ഒന്നിപ്പിക്കുകയായിരുന്നു. ഒടുവില്‍ സഹിക്കെട്ട് ഒരു സ്ത്രീകള്‍ക്കും ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാകരുതെന്ന് പറഞ്ഞ് സത്യങ്ങള്‍ വെളുപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് ഈ മുപ്പത്തിയേഴുകാരി. തന്റെ ഈ വെളിപ്പെടുത്തല്‍ ഗാര്‍ഹിക പീഡനങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ക്ക് മാറ്റം വരാന്‍ സഹായിക്കുമെന്നും മാന്‍ഡി പറയുന്നു.

rape

പ്രണയിച്ചാണ് മാന്‍ഡിയും ഡേവിഡും വിവാഹം ചെയ്യുന്നത്. കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ മാന്‍ഡിക്ക് സന്തോഷമുള്ള ജീവിതം നയിക്കാനായുള്ളൂ. കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം ഓര്‍മ്മക്കുറവും ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായി. ആദ്യം എന്താണ് കാര്യമെന്ന് മനസ്സിലായിരുന്നില്ല. ഒരു ദിവസം രാത്രി എണീറ്റപ്പോള്‍ പകുതി അലിഞ്ഞ ഒരു മരുന്ന് തന്റെ വായിലുണ്ടായിരുന്നതായി മാന്‍ഡി പറയുന്നു.

ചില ദിവങ്ങളില്‍ ഉണരുമ്പോള്‍ നഗ്നയായിരിക്കും. പിന്നീടാണ് മനസ്സിലാകുന്നത് ഭര്‍ത്താവ് എന്തോ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന്. ആ മരുന്ന് തനിക്കും പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫോണ്‍ പരിശോധിച്ചപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പല വീഡിയോകളും കാണേണ്ടി വന്നുവെന്നും മാന്‍ഡി പറയുന്നു.

rape

തുടര്‍ന്ന് മാന്‍ഡി പോലിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ നിയമങ്ങളൊക്കെ മാന്‍ഡിയയ്ക്ക് എതിരെയാണ് നിന്നത്. വീടുവിട്ടു താമസിക്കാനുള്ള ഉപദേശമാണ് മാന്‍ഡിയയ്ക്ക് ലഭിച്ചത്. ഭര്‍ത്താവിന് ഒരു ശിക്ഷയും നല്‍കിയില്ല. നീണ്ടനാളത്തെ വിഷാദത്തിനുശേഷമാണ് ഈ സ്ത്രീ തന്റെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുന്ന ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+