4വയസുകാരിയെ ബലാത്സംഗം ചെയ്ത സ്ത്രീ പിടിയില്‍
റാബത്ത്: മൊറോക്കോയില്‍ നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സ്ത്രീ അറസ്റ്റിലായി. മൊറോക്കന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പെണ്‍കുട്ടിയെ സൂത്രത്തില്‍ തന്നോടൊപ്പം കൂട്ടിയ സ്ത്രീ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ശേഷം കുട്ടിയ പീഡിപ്പിയ്ക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു
പീഡനത്തെത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ബലാത്സംഗം ചെയ്ത ശേഷം സ്ത്രീ നാട് വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ സമോയചിതമായ ഇടപെടല്‍ മൂലം ഇവരെ പിടികൂടാന്‍ കഴിഞ്ഞു.

ആഫ്രിക്കന്‍ അറബ് രാജ്യമായ മൊറോക്കോയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതായാണ് സൂചന. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയാകുന്നതില്‍ അധികവും. നാല് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ സ്ത്രീയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications