Get Updates
Get notified of breaking news, exclusive insights, and must-see stories!

സിസേറിയനും സ്വന്തം: 41കാരി പുറത്തെടുത്തത് ഇരട്ടക്കുട്ടികളെ

സിഡ്‌നി: ഇതെന്റെ വയറല്ലേ, വയറ്റിലുള്ളത് എന്റെ കുട്ടിയല്ലേ എന്നാല്‍ പിന്നെ ഞാന്‍ തന്നെ കുട്ടിയെ പുറത്തെടുത്തോളാം എന്ന് സിസേറിയനിടെ പറഞ്ഞാല്‍ ഡോക്ടര്‍മാര്‍ എന്ത് ചെയ്യും. എന്റെ കുട്ടികളെ ഞാന്‍ തന്നെ പുറത്തെടുക്കും എന്ന് പറഞ്ഞ് 41 കാരി സ്വന്തം വയറ്റില്‍ നിന്നും പുറത്തെടുത്തത് ഇരട്ടക്കുട്ടികളെ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം.

ക്രിസ്മസ്സിന് മൂന്ന് ദിവസം മുന്‍പ് ഡിസംബര്‍ 22 നാണ് 41 കാരിയായ ജെറി വൂള്‍ഫ് സിസേറിയനിടെ രണ്ട് മക്കളെയും പുറത്തെടുത്തത്. എന്റെ മക്കളല്ലേ ഞാന്‍ പുറത്തെടുത്തോളാം എന്നായിരുന്നു ജെറിയുടെ വാദം. ഡോക്ടര്‍മാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് ജെറിയുടെ ആവശ്യത്തിന് വഴങ്ങി. ന്യൂകാസില്‍ ജോണ്‍ ഹണ്ടര്‍ ആശുപത്രിയിലായിരുന്നു 41 കാരിയുടെ സുഖപ്രസവം.

delivery

കുട്ടികളെ പുറത്തെടുക്കാനുള്ള പരിചയമൊക്കെ പ്രസവിച്ച് പ്രസവിച്ച് ജെറി സ്വന്തമാക്കിയിട്ടുണ്ട്. ജെറിയുടെ പത്താമത്തെയും പതിനൊന്നാമത്തെയും മക്കളാണ് ഈ സിസേറിയനിലൂടെ പുറത്തുവന്നത്. ജെറിയുടെ അഞ്ചാമത്തെ സിസേറിയനാണിത്. ഇത് സാധാരണ രീതിയില്‍ പോര എന്ന് ജെറി തന്നെയാണ് തീരുമാനിച്ചത്. പ്രസവത്തിന്റെ വേദനയും അനുഭവങ്ങളുമില്ലാതെ വെറുതെ കുട്ടികള്‍ക്ക് ജന്മം നല്‍കി മടുത്ത ശേഷമാണ് ജെറി ഈ കൃത്യത്തിന് മുതിര്‍ന്നത്.

ഡോക്ടര്‍ ആദ്യം പറഞ്ഞു വേണ്ട എന്ന്. നോ നോ നോ എന്നായിരുന്നു ഡോക്ടറുടെ ആദ്യ പ്രതികരണം. വെറുതെ കുഴപ്പങ്ങള്‍ വിളിച്ചുവരുത്തരുതെന്ന് ഭര്‍ത്താവും കളിയാക്കി. എന്നാല്‍ ജെറി വഴങ്ങിയില്ല. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് തനിക്കെന്ന് ജെറി പിന്നീട് പറഞ്ഞു. ഒരു സാധാരണ പ്രസവം പോലെ തോന്നുന്നു. എന്തായാലും ഇനി പ്രസവിക്കാനില്ല എന്നും ജെറി തീരുമാനിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+