Get Updates
Get notified of breaking news, exclusive insights, and must-see stories!

പാഴ്‌സലായി വന്നത് ലോട്ടറി ടിക്കറ്റ്, അമ്പരപ്പ്, എന്നാല്‍ ആ ഭാഗ്യം വേണ്ടെന്ന് യുവതി..കാരണം ഇത്‌

യുവതി ആ ടിക്കറ്റ് വെച്ച് തന്റെ ഭാഗ്യം പരീക്ഷിക്കുമോ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.

lottery

ലോട്ടറി എടുത്ത് വൻതുക അടിച്ച് ജീവിത്തിൽ രക്ഷപ്പെടണം എന്ന് ആഗ്രഹം ഇല്ലാത്തവർ കുറവായിരിക്കും. എന്നാൽ ലോട്ടറി എടുത്താൽ അത് ഒരു പതിവാകുമോ എന്ന പേടിയിൽ പലരും ലോട്ടറി എടുക്കാറില്ല... ലോട്ടറി എന്നുപറയുന്നത് തന്നെ ഒരു ഭാഗ്യമാണ്..എടുത്തയുടൻ അടിക്കണമെന്നില്ല..

വർഷങ്ങലായി എടുക്കന്നവർക്ക് ലോട്ടറി അടിക്കാതിരിക്കുന്ന അവസ്ഥയും എന്നാൽ ആദ്യത്തെ ലോട്ടറിയിൽ തന്നെ വൻ തുക അടിച്ചവരുമൊക്കെ ഉണ്ടാവറുണ്ട്. ഭാഗ്യം വരുമോ ഇല്ലയോ എന്ന് അറിയണമെങ്കിൽ ആദ്യം നമ്മൾ ലോട്ടറി എടുക്കണമല്ലോ. എന്നാൽ ഇവിടെ ലോട്ടറി ടിക്കറ്റ് എടുക്കാത്ത ഒരു യുവതിയെ തേടി ലോട്ടറി ടിക്കറ്റ് തന്നെ വന്നിരിക്കുകയാണ്.
എന്താണ് സംഭവം എന്നുനോക്കിയാലോ.

ആമോസണിൽ കുറച്ച് സാധനങ്ങൾ ഓർഡർ ചെയ്ത സ്ത്രീക്കാണ് പ്രതീക്ഷിതമായി ഈ സമ്മാനം കിട്ടിയത്. മതപരമായ ചില സാധനങ്ങളും മാനിക്യൂർ സെറ്റും ആണ് ലസോന്യ ഗാലോവ എന്ന യുവതി ഓർഡർ ചെയ്തത്. അങ്ങനെ വന്ന ഓർഡർ തുറന്നുനോക്കുമ്പോഴതാ ലോട്ടറി ടിക്കറ്റ്. അമ്പതിനായിരം രൂപയോളം വരുന്ന ടിക്കറ്റാണ് ഇവർക്ക് ലഭിച്ച പൊതിയിൽ ഉണ്ടായിരുന്നത്.

ആമസോണിൽ ലോട്ടറി ഓർഡർ ചെയ്യാൻ പറ്റുമോ എന്നായിരുന്നു യുവതയിുടെ സംശയം. പാക്കറ്റ് തുറക്കുന്നതിന് മുമ്പ് അത് ചെറിയ രീതിയിൽ തുറന്നതുപോലെ ഉണ്ടായിരുന്നുവെന്നാണ് ഇവർ പറയുന്നത്,.
എന്നാൽ ഈ ടിക്കറ്റ് യുവതി എന്തു ചെയ്യുമെന്നാണ്
ആളുകൾ ചോദിക്കുന്നത്.

യുവതി ആ ടിക്കറ്റ് വെച്ച് തന്റെ ഭാഗ്യം പരീക്ഷിക്കുമോ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്. എന്നാൽ താൻ ഓർഡർ ചെയ്യാതെ ലഭിച്ച ആ ടിക്കറ്റ് തിരിച്ചുകൊടുക്കാനാണ് ഇവർ തീരുമാനിക്കുന്നത്..ലോട്ടറി അധികൃതരെ വിളിച്ച് കാര്യം പറയുമെന്നാണ് ഇവർ പറഞ്ഞിരിക്കുന്നത്. എന്നാൽ ലോട്ടറി അധികൃതർ ഇതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അതേസമയം യുവതി എടുത്ത തീരുമാനം വളരെ നല്ലതാണ് എന്നാണ് സോഷ്യൽമീഡിയ പറയുന്നതു. ലോട്ടറി അടിച്ച് പലരും വൻതുക സ്വന്തം ആക്കുമ്പോഴും അപ്രതീക്ഷീതമായി കിട്ടിയ ലോട്ടറി തിരിച്ചുകൊടുക്കാൻ ഉള്ള യുവതിയുടെ മനസ്സിനെയാണ് എല്ലാവരും ഇപ്പോൾ കയ്യിടിച്ച് അഭിനന്ദിക്കുന്നത്. ആ ലോട്ടറിയുടെ ഭാ​ഗ്യവാൻ എവിടെയോ ഉണ്ടാകും എന്ന് ചിലർ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+