സില്‍വിയയ്ക്ക് പച്ചമാങ്ങ വേണ്ട; കല്ല് മതി
ന്യൂയോര്‍ക്ക് : ഗര്‍ഭാപൂതി എന്നു കേട്ടിട്ടില്ലോ? ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ഭക്ഷണത്തോട് പ്രത്യേക താല്പര്യമായിരിക്കും. ചിലര്‍ക്ക് പുളിയുള്ള ഭക്ഷണമാണ് താല്‍പര്യമെങ്കില്‍ മറ്റ് ചിലര്‍ക്ക് എരിവും മധുരവുമുള്ള ഭക്ഷണത്തോടായിരിക്കും പ്രിയം.
9 മാസം ഗര്‍ഭിണിയായ ന്യൂയോര്‍ക്ക് സ്വദേശിനി സില്‍വിയയ്ക്ക് പക്ഷേ ഇവയോടുമൊന്നുമല്ല താല്‍പര്യം. വീടിന് പരിസരത്ത് കിടക്കുന്ന കല്ലുകള്‍ പെറുക്കി കഴിക്കുന്നതിനോടാണ് സില്‍വിയയ്ക്ക് താല്‍പര്യം. ഗര്‍ഭാവസ്ഥയില്‍ കഴിഞ്ഞ 9 മാസവും ഇവര്‍ ചെറിയ കല്ലുകള്‍ കഴിയ്ക്കുന്നുണ്ട്.

വീടിന് പരിസരത്തെ കല്ലുകള്‍ മാത്രമേ സില്‍വിയ കഴിക്കാറുള്ളൂ. കല്ല് വായില്‍ വെച്ച ശേഷം അത് ഇറങ്ങിപ്പോകാന്‍ വെള്ളം കുടിക്കും. കല്ല് ദഹിക്കില്ലെന്നും കഴിയ്ക്കരുതെന്നുമെല്ലാം സില്‍വിയയ്ക്കറയാം. എന്നാലും തന്റെ ശീലം മാറ്റാന്‍ വെയ്ക്കാന്‍ സില്‍വിയയ്ക്കാവുന്നില്ല.
ഗര്‍ഭാവസ്ഥയില്‍ സില്‍വിയ കല്ലു കഴിയ്ക്കുന്നത് ജനിക്കുന്ന കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കാന്‍ സാധ്യതയുള്ളതായി ചികിത്സിക്കുന്ന ഡോക്ടര്‍ റോബര്‍ട്ട് കെ. സില്‍വര്‍മാന്‍ പറഞ്ഞു.












Click it and Unblock the Notifications