20 വയസ് പ്രായമുള്ള യുവതിയുടെ നഗ്നമായ മൃതശരീരം ദുബായ് റോഡില്‍
ദുബായ്: ദുബായ് കോടതിയ്ക്ക് സമീപം യുവതിയുടെ നഗന്മായ മൃതശരീരം കണ്ടെത്തി. ജോര്‍ജ്ജിയക്കാരിയായ യുവതിയുടെ മൃതശരീരമാണ് കോടതിയ്ക്ക് തൊട്ടടുത്തുള്ള റോഡില്‍ കണ്ടെത്തിയത്. 20 വയസ് പ്രായം തോന്നിയ്ക്കുന്ന യുവതിയുടെ ശരീരമാണ് കണ്ടെത്തിയത്.
റാഷിദ് ഹോസ്പിറ്റല്‍, ദുബായ് കോടതി, പബ്‌ളിക് പ്രോസിക്യൂഷന്‍ കെട്ടിടങ്ങള്‍ എന്നിവയുള്ള തിരക്കേറിയ സ്ഥലത്ത് നിന്നാണ് നഗന്മായ മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മൃതദേഹത്തിന് തൊട്ടരുകില്‍ അബോധാവസ്ഥയില്‍ മറ്റൊരു സ്ത്രീയേയും കണ്ടെത്തി. 24 വയസ് പ്രായം തോന്നിയ്ക്കുന്ന ഈ സ്ത്രീ മയക്കുമരുന്ന് ഉപയോഗിച്ചതായി പൊലീസ് സംശയിക്കുന്നു.

അബോധാവസ്ഥയിലായതിനാല്‍ ഇവരില്‍ നിന്നും മറ്റുവിവരങ്ങളൊന്നും തന്നെ അന്വേഷിച്ചറിയാന്‍ കഴിയാതിരിയ്ക്കുകയാണ് ദുബായ് പൊലീസ്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടത്.
സമീപവാസികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തെപ്പറ്റി ദുബായ് പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. അബോധാവസ്ഥയിലുള്ള യുവതിയ്ക്ക് ബോധം തെളിഞ്ഞാല്‍ അത് അന്വേഷണത്തിന് ഏറെ സഹായകമയേക്കും.












Click it and Unblock the Notifications