Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാദ്: കസ്റ്റംസ് ഉദ്യോഗസ്ഥനെ ലൈംഗികമായി പ്രലോഭിപ്പിയ്ക്കാന്‍ ശ്രമിച്ച പാകിസ്താനി യുവതി അറസ്റ്റില്‍

റിയാദ്: കസ്റ്റംസ് ഉദ്യോഗസ്ഥരോട് കൊഞ്ചിക്കുഴയുകയും പ്രലോഭിപ്പിയ്ക്കുകയും ചെയ്ത പാകിസ്താനി മയക്കുമരുന്ന് കടത്തുകാരി അറസ്റ്റില്‍. മയക്കുമരുന്ന് കടത്തുന്നതിന് വേണ്ടിയാണ് യുവതി എയര്‍പോര്‍ട്ട് കസ്റ്റംസ് ജീവനക്കാരനോട് അടുത്തിടപഴകാനും ലൈംഗികമായി പ്രലോഭിപ്പിയ്ക്കാന്‍ ശ്രമിച്ചതും. യുവതിയുടെ ഈ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

വയറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചാണ് യുവതി ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടാളികളും പിടിയിലായി. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരും രണ്ട് കുട്ടികളുമാണ് യുവതിയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.

Crime

യുവതിയുടെ പെരുമാറ്റത്തില്‍ തോന്നിയ സംശയമാണ് കള്ളക്കടത്ത് പിടികൂടാന്‍ സഹായിച്ചത്. യുവതിയേയും കൂട്ടാളികളേയും എക്‌സ്‌റേ സ്‌ക്രീനിംഗിന് വിധേയരാക്കാന്‍ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് വയറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ കണ്ടെത്തുന്നത്. രണ്ട് സ്ത്രീകളുടേയും രണ്ട് പുരുഷന്‍മാരുടേയും വയറില്‍ ഹെറോയിന്‍ ഉണ്ടായിരുന്നു.1.4 കിലോഗ്രാം ഹെറോയിന്‍ ആണ് സംഘം ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. കുട്ടികളുടെ കൈവശം മയക്കുമരുന്ന് ഇല്ലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+