ബോയ് ഫ്രണ്ടിനോട് ചേര്‍ന്ന് നിന്നതിന് യുവതിയ്ക്ക് ചൂരല്‍ പ്രയോഗം... ചെയ്തത് സദാചാര പോലീസ് അല്ല, നിയമം
ബോയ് ഫ്രണ്ടിനോട് അല്പം ചേര്‍ന്ന് നിന്നു എന്നതായിരുന്നു യുവതി ചെയ്ത കുറ്റം. ചൂരലുകൊണ്ട് 23 അടി ശിക്ഷ.
ജക്കാര്‍ത്ത: മതനിയമങ്ങള്‍ പലതാണ്. ഓരോ മതത്തിനും ഓരോ നിയമങ്ങള്‍. എന്നാല്‍ ശരിയത്ത് നിലനില്‍ക്കുന്ന സ്ഥലങ്ങളിലൊക്കെ നിയമം ഏതാണ്ട് ഒരു പോലെ തന്നെയാണ്. അന്യ പുരുഷനൊപ്പം സ്ത്രീയെ കണ്ടാല്‍ പോലും ശിക്ഷിക്കാനുളള വകുപ്പുണ്ട്.
ബോയ് ഫ്രണ്ടിനൊപ്പം അല്പം ചേര്‍ന്നു നിന്നു എന്ന കുറ്റത്തിനാണ് ഒരു യുവതിയ്ക്ക് 23 തവണ ചൂരല്‍ കൊണ്ട് അടിവാങ്ങേണ്ടി വന്നത്. പൊട്ടിക്കരയുന്ന യുവതിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്ത് വലിയ ചര്‍ച്ചയാണ്.
ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിലാണ് സംഭവം. ഇന്തനേഷ്യയില്‍ ശരിയത്ത് നിയമം നടപ്പിലാക്കിയ ഏക പ്രവിശ്യയാണ് ആച്ചെ.

ആണ് സുഹൃത്ത്
ആണ് സുഹൃത്തിനോട് ഒരല്പം ചേര്‍ന്നു നിന്നു എന്നത് മാത്രമായിരുന്നു ഈ യുവതി ചെയ്ത തെറ്റ്. ചൂരലുകൊണ്ട് 23 അടിയാണ് ഇവര്‍ക്ക് കിട്ടിയത്.

വൈറല്‍
അടികൊണ്ട് പൊട്ടിക്കരയുന്ന യുവതിയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത് ഇന്തനേഷ്യയിലെ വാര്‍ത്താ ഏജന്‍സിയായ അന്റാരയാണ്. ചിത്രങ്ങള്‍ വൈറല്‍ ആയി.

ശരിയത്ത്
ഇന്തോനേഷ്യയിലെ അച്ചെ പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇവിടെ ശരിയത്ത് നിയമമാണ് നിലനില്‍ക്കുന്നത്. ഇന്തോനേഷ്യയില്‍ അച്ചെയില്‍ മാത്രമാണ് ശരിയത്ത് നിയമം നിലനില്‍ക്കുന്നത്.

13 പേര്‍ക്ക് ശിക്ഷ
ശരിയത്ത് നിയമം ലംഘിച്ച് അടുത്തിടപെഴകി എന്ന കുറ്റം ചുമത്തി 13 പേര്‍ക്കാണ് ശിക്ഷ വിധിച്ചത്. എല്ലാവരും തന്നെ 21 നും 30 നും ഇടയില്‍ പ്രായമുള്ളവരാണ്.

കുറ്റങ്ങള്‍
മദ്യപാനവും ചൂതാട്ടവും സ്വവര്‍ഗ്ഗ പ്രണയും എല്ലാം അച്ചെയില്‍ നിയമ വിരുദ്ധമാണ്. അന്യപുരുഷന്മാരുമായി സ്ത്രീകള്‍ അടുത്തിടപെഴകുകയും അരുത്. ഇതൊക്കെ തന്നെ ആയിരുന്നു 13 പേര്‍ക്കും എതിരെയുള്ള കുറ്റങ്ങള്‍. കുറ്റത്തിനനുസരിച്ച് ഒമ്പത് മുതല്‍ 25 അടി വരെ ആണ് ശിക്ഷ.

ഗര്‍ഭിണി
13 പേരുടെ കൂട്ടത്തില്‍ ഒരു ഗര്‍ഭിണിയും ഉണ്ടായിരുന്നു. തുകൊണ്ട് തത്കാലത്തേയ്ക്ക് ശിക്ഷ ഒഴിവാക്കിക്കൊടുത്തു. പക്ഷേ പ്രസവം കഴിഞ്ഞാല്‍ അടി ഉറപ്പാണ്.

തൊടരുത്
അവിവാഹിതരായ ആണും പെണ്ണും പരസ്പരം തൊടുകയോ കെട്ടിപ്പിടിക്കുകയോ ചുംബിക്കുകയോ ചെയ്യാന്‍ പാടില്ല. അത് കണ്ടെത്തിക്കഴിഞ്ഞാല്‍ ഇതുപോലെ ചുട്ട അടി കിട്ടും. അതും നാട്ടുകാരുടെ മുന്നില്‍ വച്ച്. അച്ചെയില്‍ താമസിക്കുന്നവരെല്ലാം ശരിയത്ത് അനുസരിച്ചേ പറ്റൂ എന്നാണ് പറയുന്നത്.

ഒന്നും ചെയ്തില്ല
ശിക്ഷ ലഭിച്ചവരില്‍ ഒരാള്‍ സത്യത്തില്‍ ഒരു കുറ്റവും ചെയ്തിരുന്നില്ല. ഒരു സ്ത്രീയുമായി ഒരിടത്ത് സംസാരിച്ചിരിക്കുക മാത്രമാണ് ചെയ്തത്. പക്ഷേ ചൂരല്‍ കൊണ്ട് നല്ല അടികിട്ടി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications