Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിന്റെ അച്ഛനെ കണ്ടെത്താന്‍ യുവതിയുടെ പരസ്യം വൈറലാകുന്നു

കാന്‍ബെറ: എന്തൊരവസ്ഥയാണെന്നു നോക്കിക്കെ, സ്വന്തം കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് അറിയാന്‍ പരസ്യം കൊടുക്കുക. കാലം പോയൊരുപോക്കേ... സ്വന്തം കുഞ്ഞിന്റെ അച്ഛന്‍ ആരെന്ന് അറിയില്ല, ഉത്തരം കിട്ടാതായതോടെ ഓസ്‌ട്രേലിയക്കാരിയായ ബിയാങ്ക ഫേസിയാണ് പരസ്യം നല്‍കിയത്.

25കാരിയായ ബിയാങ്ക ഫേസിയാണ് ഇത്തരമൊരു സാഹസം ചെയ്ത് . കഴിഞ്ഞവര്‍ഷം ഒരു യുവാവുമൊന്നിച്ച് അന്തിയുറങ്ങിയതിനെ തുടര്‍ന്നാണ് ബിയാങ്ക ഗര്‍ഭിണിയാകുന്നത്. എന്നാല്‍ ഈ വിവരം വൈകിയാണ് ഇവരറിയുന്നത്. ഇതോടെയാണ് ഉത്തരവാദിയെ തിരക്കിയുള്ള അന്വേഷണം ആരംഭിച്ചത്. ഇയാളുടെ പേരോ നാടോ ഒന്നും ബിയാങ്കയ്ക്ക് അറിയില്ല. പേര് ജറാമി എന്നാണെന്ന ചെറിയ ഓര്‍മ മാത്രമാണ് ഉള്ളത്.

father.jpg -Properties

ഏകദേശം അഞ്ചു മാസത്തോളം അന്വേഷിച്ചു നടന്നെങ്കിലും ഒരു തുമ്പും കിട്ടാത്തതിനെ തുടര്‍ന്നാണ് അവസാന ശ്രമമെന്ന നിലയില്‍ കുഞ്ഞിന്റെ അച്ഛനെ തേടി ഒരു പരസ്യം നല്‍കാന്‍ തീരുമാനിച്ചത്. പരസ്യം കണ്ട് ബന്ധപ്പെട്ടവരില്‍ നിന്നെല്ലാം കടുത്ത വിമര്‍ശനവും അപ്രതീക്ഷിത പ്രതികരണവുമാണ് ലഭിച്ചത്. അച്ഛനുവേണ്ടിയുള്ള കാത്തിരിപ്പിനിടെ യുവതി പ്രസവിച്ചു. ലോഗന്‍ ഫേസി എന്നു പേരിട്ട കുഞ്ഞ്. ജനിച്ചുവീണയുടന്‍ മരണത്തോട് മല്ലിട്ടു. ലോഗനെ ഡോക്ടര്‍മാര്‍ അരമണിക്കൂര്‍ പണിപ്പെട്ടാണ് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഈ പ്രതിസന്ധി തരണം ചെയ്ത ബിയാങ്ക ജീവിതം സാധാരണ നിലയിലായതോടെ വീണ്ടും കുഞ്ഞിന്റെ അച്ഛനായുള്ള തിരച്ചില്‍ പുനരാംഭിച്ചിരിക്കുകയാണിപ്പോള്‍.

യുവതിയുടെ പരസ്യം സോഷ്യല്‍ മീഡിയയിലും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ഒരു അമ്മയാകാന്‍ യോഗ്യതയില്ലെന്നും പണത്തിനു വേണ്ടിയാണ് ഈ കഥ പറഞ്ഞ നടക്കുന്നതെന്നുമാണ് ആരോപണങ്ങള്‍. അതേസമയം ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇപ്പോഴും അവര്‍ കുഞ്ഞിന്റെ അച്ഛനെ തേടിക്കൊണ്ടിരിക്കുകയാണ്. നാട്ടുകാരുടെ വിമര്‍ശനമുണ്ടെങ്കിലും തനിക്ക് കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും പൂര്‍ണ പിന്തുണയുണ്ടെന്നും ബിയാങ്കപറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+