വിമാനത്തില്‍ ചാള്‍സ് ശോഭരാജിന്റെ അരികിലിരുന്ന സ്ത്രീ വൈറല്‍; കാരണം..!!
കുറച്ചു ദിവസങ്ങളായി സീരിയൽ കില്ലർ ചാൾസ് ശോഭ് രാജിനെക്കുറിച്ചുള്ള വാർത്തകളാണ്. കാരണം അടുത്തിടെ ഇയാളെ ജയിലിൽ നിന്ന് വിട്ടയച്ചിരുന്നു. കൊടുംകുറ്റവാളിയാണ് ചാൾസ് ശോഭരാജ് ഇയാളുടെ പ്രായം കണക്കിൽ എടുത്താണ് വർഷങ്ങൾ നീണ്ട തടവിന് ശേഷം ഇയാളെ വിട്ടയച്ചത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വിമാനത്തിൽ പോകുന്ന ചാൾസ് ശോഭരാജിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ ചാൾസിന്റെ തൊട്ടടടുത്ത സീറ്റിൽ ഇരിക്കുന്ന സ്ത്രീയെക്കുറിച്ചാണ് ചർച്ച...അതിന് കാരണം ഉണ്ട്..വിശദമായി അത് അറിയാം.....വെള്ളിയാഴ്ച ദോഹ വഴി ഫ്രാൻസിലേക്ക് കൊണ്ടുപോകാൻ കാഠ്മണ്ഡു വിമാനത്താവളത്തിൽ വിമാനം കയറി.

ഫ്രാൻസിലേക്കുള്ള ആ വിമനാത്തിൽ നിന്നുള്ള ശോഭ്‌രാജിന്റെ ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇയാൾ ഒരു സീറ്റിൽ ഇരിക്കുകയാണ്.തൊട്ടടടുത്ത സീറ്റിൽ ഒരു സ്ത്രീ ഇരിക്കുന്നത്. പേടിച്ചരണ്ട ഇവരുടെ മുഖഭാവമാണ് സോഷ്യൽമീഡിയയിൽ ചർച്ച

കുപ്രസിദ്ധ കുറ്റവാളി, മനുഷ്യപ്പറ്റില്ലാതെ കൊലപാതകങ്ങൾ നടത്തിയ കൊടും ക്രിമിനൽ..ചാൾസ് ശോഭരാജിനെ മോചിപ്പിച്ച വാർത്ത ഞെട്ടലോടെ തന്നെയാണ് ആളുകൾ കേട്ടതും. എന്നാൽ ജയിലില് നിന്ന് പുറത്തുവന്ന ശേഷം താൻ എന്തുചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് ചാൾസ് ശോഭരാജ്.

2016 ൽ തന്റെ ജയിൽമോചനം ഉറപ്പായ സമയത്ത് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ ഇമെയിൽ അഭിമുഖത്തിൽ ചാൾസ് തന്റെ ഭാവി പദ്ധതികൾ എന്തെല്ലാം ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പക്ഷേ വിട്ടയച്ചതിന് ശേഷം മാത്രമെ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനയിൽ ആണ് ഈ അഭിമുഖം നൽകിയിരുന്നത്. ഇപ്പോൾ ഇയാൾ ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുകയാണ്...

ജയില്‍ മോചിതനായതിന് ശേഷം തന്റെ ജീവിതം മകള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും എഴുത്തിലും വ്യവസായത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആണ് ചാള്‍സ് ശോഭ് രാജ് പറയുന്നത്. ഫ്രാന്‍സിലുള്ള തന്റെ കുടുംബത്തിനടുത്തേക്കാണ് പോവുക. ജീന്‍ ചാഴ്‌സ് ഡെനിവുമായി ചേര്‍ന്നെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കണം. പ്രചാരണ പരിപാടികളിലും ഡോക്യുമെന്ററി നിര്‍മാണങ്ങളിലും വ്യാപൃതനാകണം. മറ്റൊരു എഴുത്ത് തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണം. ചാള്‍സ് പറഞ്ഞു.

1975ൽ ആയിരുന്നു ഇയാൾ യുഎസ് പൗരൻ കോണി ജോ ബോറോൻസിച്ചിനെയും കാമുകി കാനഡക്കാരി ലോറന്റ് കാരിയറിനെയും കൊലപ്പെടുത്തിയത്. അതേ വർഷം കാഠ്മണ്ഡു, ഭക്തപുർ എന്നിവിടങ്ങളിലെ ദമ്പതികളെയും കൊലപ്പെടുത്തി. ദമ്പതികളുടെ കൊലപാതകത്തിൽ 21 വർഷവും യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷവും വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷവും ശിക്ഷയാണ് കോടതി വിധിച്ചത്.ഇന്ത്യയിൽ 21 വർഷത്തോളം ചാൾസ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1970കളിൽ ഇയാൾ പതിനഞ്ചിനും ഇരുപതിനും ഇടയിൽ ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications