മക്‌ഡൊണാള്‍ഡ് റെസ്റ്റൊറന്റില്‍ സ്ത്രീ മരിച്ചു; അറിയുന്നത് മണിക്കൂറുകള്‍ കഴിഞ്ഞ്
ഹോങ്കോങ്: ഹോങ്കോങ്ങിലെ ഒരു മക്‌ഡൊണാള്‍ഡ് റെസ്‌റ്റൊറന്റില്‍ മധ്യവയസ്‌കയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഇവര്‍ മരിച്ചതാണെന്ന് റെസ്‌റ്റൊറന്റിലെ ജീവനക്കാര്‍ തിരിച്ചറിയുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന റെസ്റ്റൊറന്റില്‍ ആളുകള്‍ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നെങ്കിലും അനക്കമില്ലാതിരുന്ന സ്ത്രീയെ ആരും ശ്രദ്ധിച്ചിരുന്നില്ല.
വീടില്ലാത്തവരാണ് മരിച്ച സ്ത്രീയെന്നാണ് പോലീസ് നിഗമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത്തരം റെസ്റ്റൊറന്റുകളില്‍ വീടില്ലാത്തവര്‍ കഴിയുന്നത് പുതുമയല്ലാത്ത കാര്യമെന്നാണ് പോലീസ് പറയുന്നത്. ഡിന്നറിന് എത്തിയശേഷം അവിടെ തന്നെ തലചായ്ച്ചു കിടക്കുന്ന നിലയിലായിരുന്നു സ്ത്രീ. റെസ്റ്റൊറന്റിലെ ഒരു ജീവനക്കാരിയാണ് 7 മണിക്കൂറുകള്‍ക്കുശേഷം ഇവരെ ശ്രദ്ധിക്കുന്നതും പോലീസില്‍ വിവരം അറിയിക്കുന്നതും.

ഇവരുടെ പേരോ മറ്റു കാര്യങ്ങളോ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. 50നും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണ് സ്ത്രീ. മരിച്ച സ്ത്രീയുടെ ചുറ്റുമിരുന്നാണ് ഒട്ടേറെ പേര്‍ ആഹ്ലാദത്തോടെ ഡിന്നര്‍ ആഘോഷിച്ചത് എന്നത് റെസ്‌റ്റൊറന്റുകാരെ വിഷമിപ്പിച്ചു. സിസിടിവി ഉണ്ടായിരുന്നിട്ടും ഇത്തരം ഒരു കാര്യം സംഭവിക്കാന്‍ പാടില്ലായിരുന്നെന്നാണ് റെസ്റ്റൊറന്റ് ഉടമ പറയുന്നത്.
അതേസമയം, വീടില്ലാത്തവരുടെ ഒരു നേര്‍ചിത്രമാണ് സ്ത്രീയുടെ മരണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും പറയുന്നു. സംഭവം, വീടില്ലാത്തവര്‍ക്ക് രാത്രി ഷെല്‍ട്ടര്‍ ഒരുക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്റിനെ ചിന്തിപ്പിക്കുമെന്നും ഇവര്‍ കരുതുന്നു.












Click it and Unblock the Notifications